Site icon Fanport

ഡെൽഹി ഡൈനാമോസ് പ്രീസീസൺ ഖത്തറിൽ

ഐ എസ് എൽ ക്ലബായ ഡെൽഹി ഡൈനാമോസിന്റെ പ്രീസീസൺ ക്യാമ്പ് ഖത്തറിൽ ആകും നടക്കുക. കൊൽക്കത്തയിൽ ഇതിനകം തന്നെ പരിശീലനം ആരംഭിച്ച ഡെൽഹി ഒരാഴ്ചയിൽ അധികം കൊൽക്കത്തയിൽ ചിലവഴിക്കും. കൊൽക്കത്തയിൽ വെച്ച് സൗഹൃദ മത്സരങ്ങളും ഡെൽഹി കളിക്കും. ഇപ്പോൾ ഡെൽഹി ഡൈനാമോസിലെ ഇന്ത്യൻ താരങ്ങൾ മാത്രമെ ക്യാമ്പിൽ ഉള്ളൂ. വിദേശ താരങ്ങളും പരിശീലകനും ഉടൻ ടീമിനൊപ്പം ചേരും.

അസിസ്റ്റന്റ് പരിശീലകൻ മൃദുൽ ബാനർജിയുടെ കീഴിലാണ് ഇപ്പോൾ പരിശീലനം നടക്കുന്നത്. പുതിയ കോച്ച് ജോസഫ് ഗോമ്പവു ഈ ആഴ്ച തന്നെ ഇന്ത്യയിൽ എത്തും. കൊൽക്കത്തയിലെ സൗഹൃദ മത്സരത്തിനു ശേഷം മൂന്നാഴ്ചയോളം നീണ്ടു നിൽക്കുന്ന ഖത്തർ യാത്രയിലായിരിക്കും ഡെൽഹി ഡൈനാമോസ്. ഖത്തറിലെ ആസ്പിയർ അക്കാദമിയിൽ ആകും ഡൈനാമോസ് പരിശീലനം നടത്തുക‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version