
ഡെൽഹി ഡൈനാമോസിന്റെ ഇന്ത്യൻ പ്രീസീസണ് മത്സരങ്ങൾ വൻ ജയത്തോടെ തുടക്കം. ഇന്ന് ഡെൽഹിയിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ഡെൽഹി യുണൈറ്റഡിനെയാണ് ഡൈനാമോസ് പരാജയപ്പെടുത്തിയത്.
ഡെൽഹി ഡൈനാമോസിനു വേണ്ടി വിനീത് റായ്, പ്രിതം കോട്ടാൽ, ഉചെ, ഗുയോൻ, നന്ദ എന്നിവർ ലക്ഷ്യം കണ്ടു. റെക്സ് ആണ് ഡെൽഹി യുണൈറ്റഡിന്റെ ആശ്വാസ ഗോൾ നേടിയത്. നവംബർ നാലിന് റിയൽ കാശ്മീർ എഫ്സിക്കെതിരെ ആണ് ഡൈനാനോസിന്റെ അടുത്ത സന്നാഹ മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial