അഡ്രിയാൻ ലൂണ

ഡ്യൂറണ്ട് കപ്പിനായി കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ എത്തി

തായ്ലൻഡിലെ പ്രീസീസൺ കഴിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിലേക്ക് എത്തി. ഇന്ന് കേരള ടീം കൊൽക്കത്തയിൽ വിമാനം ഇറങ്ങി‌. അവസാന നാല് ആഴ്ചയോളമായി കേരള ബ്ലാസ്റ്റേഴ്സ് തായ്ലാൻഡിൽ ആയിരുന്നു. അവിടെ പ്രീസീസൺ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായിരുന്നു.

പരിശീലകൻ മൈക്കിൾ സ്റ്റാറേ

ഇപ്പോൾ ഡ്യൂറണ്ട് കപ്പിൽ ഇറങ്ങാനായാണ് കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ എത്തിയിരിക്കുന്നത്. ഓഗസ്റ്റ് 1 മുതൽ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറണ്ട് കപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്‌.

കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയുടെയും പഞ്ചാബ് എഫ് സിയുടെയും സി ഐ എസ് എഫിന്റെയും ഒപ്പമാണ് ഗ്രൂപ്പിൽ ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാറേയുടെ കേരള ബ്ലാസ്റ്റേഴ്സ് കരിയറിലെ ആദ്യ ടൂർണ്ണമെൻറ് ആകും ഇത്‌.

ഫിക്സ്ചർ:

AUG 01: KBFC V/S MCFC, ⏰ 19:00 IST
AUG 04: KBFC V/S PFC, ⏰ 16:00 IST
AUG 10: KBFC V/S CISF, ⏰ 19:00 IST

Exit mobile version