Site icon Fanport

ഡ്യൂറണ്ട് കപ്പിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കും

ഡ്യൂറണ്ട് കപ്പിനായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടൂർണമെന്റിന് മുമ്പ് മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കും. സെക്കൻഡ് ഡിവിഷൻ കളിക്കാൻ ഒരുങ്ങുന്ന കേരള യുണൈറ്റഡുമായും ജമ്മു കാശ്മീർ സ്പോർട്സ് കൗൺസിൽ ടീമിനെതിരെയും ആകും കേരള ബ്ലാസ്റ്റേഴ്സ് സൗഹൃദ മത്സരം കളിക്കുന്നത്. ഓഗസ്റ്റ് 20നും ഓഗസ്റ്റ് 23നും ആയിരിക്കും കേരള യുണൈറ്റഡിന് എതിരായ മത്സരങ്ങൾ നടക്കുക. രണ്ട് മത്സരങ്ങൾക്കും കൊച്ചി ആകും വേദിയാവുക.

ജമ്മു കാശ്മീർ സ്പോർട്സ് കൗൺസിലിമായുള്ള മത്സരത്തിന്റെ തീയതിയും വേദിയും ഉടൻ ഉറപ്പിക്കും. ഇതിനു ശേഷമാകും കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിലേക്ക് യാത്ര ആവുക. കേരള ബ്ലാസ്റ്റേഴ്സ് അവസാന മൂന്ന് ആഴ്ചകളോളമായി കൊച്ചിയിൽ പരിശീലനം നടത്തുന്നുണ്ട്. ഡ്യൂറണ്ട് കപ്പിൽ കളിക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് അതിനു മുമ്പ് മാച്ച് ഫിറ്റ്നെസ് നേടാൻ ആണ് ഈ സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്.

Exit mobile version