ഡ്രൊബരോവ് കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ബെംഗളൂരു എഫ് സിയിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിൽ കഴിഞ്ഞ സീസൺ പകുതിക്ക് വെച്ച് എത്തിയ സെന്റർ ബാക്ക് ഡ്രൊബരോവ് ക്ലബ് വിടും. ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വൈരികൾ കൂടിയായ ബെംഗളൂരു എഫ് സിയാണ് ഡ്രൊബരോവിനായി രംഗത്തുള്ളത്. താരവും ക്ലബുമായുള്ള ചർച്ചകൾ സജീവമാണ്. ഈ കഴിഞ്ഞ ഐ എസ് എല്ലിൽ 13 മത്സരങ്ങൾ ഡ്രൊബരോവ് ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിച്ചിരുന്നു.

ഹൈദരാബാദ് എഫ് സിക്ക് എതിരെ ഒരു ഗോളും താരം നേടിയിരുന്നു. മാസിഡോണിയൻ ഡിഫൻഡറായ‌ വ്ലാറ്റ്കോ ഡ്രൊബാരോവ് മാസിഡൊണിയ ക്ലബായ ബെലാസിക സ്ട്രുമികയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിൽ എത്തിയത്. സെന്റർ ബാക്കിനൊപ്പം ഡിഫൻസീവ് മിഡായും കളിക്കാൻ ഡ്രൊബാരോവിനാകും.