രാഹുൽ ദ്രാവിഡ് ഇനി ബെംഗളൂരു എഫ് സിക്ക് ഒപ്പം

- Advertisement -

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡ് ബെംഗളൂരു എഫ് സിയുടെ ബ്രാൻഡ് അംബാസിഡർ ആയി. ഇന്ത്യൻ ക്രിക്കറ്റിലെ വൻ മതിലെന്ന് അറിയപ്പെടുന്ന ദ്രാവിഡിനെ ആ പേര് ഓർമ്മിപ്പിക്കുന്ന തരത്തിൽ ഒരു ഗംഭീര വീഡിയോ അവതരിപ്പിച്ചു കൊണ്ടാണ് ബെംഗളൂരു ബ്രാൻഡ് അംബാസിഡറായി അവതരിപ്പിച്ചത്.

കർണാടക‌ സ്വദേശിയായ രാഹുൽ ദ്രാവിഡ് ബെംഗളൂരുവിന്റെ ബ്രാൻഡ് അംബാസിഡർ ആകുന്നതിൽ ബെംഗളൂരു ആരാധകരും സന്തോഷം പ്രകടിപ്പിച്ചു‌. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസ താരങ്ങളായ സച്ചിനും സൗരവ് ഗാംഗുലിയും ഉടമസ്ഥരായി കൊണ്ട് ഐ എസ് എല്ലുമായി തുടക്കം മുതലേ ബന്ധം സ്ഥാപിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement