Picsart 22 11 12 23 36 32 982

ദിമിത്രിയോസിന് പരിക്കില്ല, ആയുഷും പരിക്ക് മാറി എത്തി

കഴിഞ്ഞ മത്സരത്തിൽ ഗോളടിച്ചതിനു പിന്നാലെ സബ്ബ് ചെയ്യപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ദിമിത്രിയോസിന് പരിക്ക് ഇല്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. പരിക്ക് ആയിരുന്നില്ല താരത്തെ അന്ന് പിൻവലിക്കാൻ കാരണം. കഴിഞ്ഞ മത്സരത്തിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്സിലെ ചില താരങ്ങൾക്കുൻ സ്റ്റാഫുകൾക്കും ഫുഡ് പോയിസൺ ആയിരുന്നു എന്നും അതും സഹിച്ചായുരുന്നു ദിമിത്രിയോസ് കളിച്ചിരുന്നത് എന്നും ഇവാൻ പറഞ്ഞു.

ഇപ്പോൾ ദിമിത്രിയോസ് പൂർണ്ണ ആരോഗ്യവാനാണ്. താരം എഫ് സി ഗോവക്ക് എതിരെ ഉണ്ടാകും എന്ന് ഇവാൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ആർക്കും പരിക്കില്ല എന്നും കോച്ച് പറഞ്ഞു. ആയുഷ് പരിക്കിന്റെ പിടിയിലായിരുന്നു ഇപ്പോൾ ആയുഷും പരിശീലനം പുനരാരംഭിച്ചിട്ടുണ്ട് എന്ന് കോച്ച് പറഞ്ഞു.

Exit mobile version