Picsart 23 12 27 00 20 22 746

ആരാധകർക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിനെ കിരീടത്തിൽ എത്തിക്കണം എന്ന് ദിമിത്രിയോസ്

കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കിരീടം നേടാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ദിമിത്രിയോസ് ദിയമന്റകോസ്. സൂപ്പർ കപ്പിനിടയിൽ ദേശീയ മാധ്യമമായ ഹിന്ദുവിനോട് സംസാരിക്കുകയായിരുന്നു ദിമി. “എല്ലാ തവണയും സ്കോർ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ വർഷവും കഴിഞ്ഞ വർഷത്തേക്കാൾ മികച്ചതായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീമിനെ വിജയിപ്പിക്കുക എന്നതാണ്. ഞങ്ങൾ വളരെ നല്ല നിലയിലാണ്, കൂടാതെ ചില മികച്ച വിജയങ്ങൾ നേടിയിട്ടുമുണ്ട്. എന്നാൽ ഇത് ഒന്നും കാര്യമല്ല. അവസാനം വരെ നമ്മൾ ഇങ്ങനെ തന്നെ തുടരണം.” ദിമി പറഞ്ഞു.

“ഞങ്ങൾക്ക് ട്രോഫികൾ നേടണം. അതിനാണ് ഞങ്ങൾ ഇവിടെയുള്ളത്. അതാണ് ഞങ്ങൾ ഓരോ കളിയിലും ചെയ്യാൻ ശ്രമിക്കുന്നത്. കിരീടം ഞങ്ങൾക്ക് മാത്രമല്ല, ആരാധകർക്ക് കൂടിയാണ്. അവർ അത് എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് ഞങ്ങൾക്കറിയാം. അവർ ഞങ്ങൾക്ക് വേണ്ടി എല്ലാം നൽകുന്നു, ഓരോ കളിയിലും. കിരീടത്തിലേക്ക് എത്താൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത്,” ദിമി കൂട്ടിച്ചേർത്തു.

Exit mobile version