Picsart 24 03 30 21 02 53 094

28 ഗോളുകൾ, ഒരു ഗോൾഡൻ ബൂട്ട്!! ദിമി കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ സ്ട്രൈക്കർ ആയിരുന്ന ദിമിത്രിസ് ദയമന്റകോസ് ക്ലബ് വിട്ടു. താരം തന്നെ ഇന്ന് ഔദ്യോഗികമായി ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ താൻ കേരള ബ്ലാസ്റ്റേഴ്സ് വിടുകയാണ് എന്ന് അറിയിച്ചു. 2 വർഷത്തെ മനോഹരമായ യാത്രയ്ക്ക് അവസാനമായി എന്നും ക്ലബിനോടും ആരാധകരോടും നന്ദി പറയുന്നു എന്നും ദിമി അറിയിച്ചു.

ദിമി ഇനി എങ്ങോട്ട് പോകും എന്ന് വ്യക്തമല്ല. നാലോളം ഐ എസ് എൽ ക്ലബുകൾ തന്നെ ദിമിക്ക് ആയി രംഗത്ത് ഉണ്ട്. ദിമിയുമായി അവസാന ദിവസങ്ങളിൽ ബെംഗളൂരു എഫ് സിയും ചർച്ചകൾ നടത്തിയതായാണ് വിവരങ്ങൾ.

ഈ സീസൺ അവസാനം വരെയാണ് ദിമിക്ക് കേരള ബ്ലാസ്റ്റേഴ്സിൽ കരാർ ഉണ്ടായിരുന്നത്. താരത്തിന്റെ കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സും ശ്രമിച്ചു എങ്കിലും അത് വിജയിച്ചില്ല. ഈ സീസൺ ഐ എസ് എല്ലിൽ 13 ഗോളുകൾ അടിച്ച് ദിമി ബ്ലാസ്റ്റേഴ്സിന്റെയും ലീഗിലെയും ടോപ് സ്കോറർ ആയിരുന്നു. ആകെ ബ്ലാസ്റ്റേഴ്സിനായി 44 മത്സരങ്ങൾ കളിച്ച ദിമി 28 ഗോളുകൾ ക്ലബിനായി നേടിയിട്ടുണ്ട്. 7 അസിസ്റ്റും സംഭാവന ചെയ്തു.

Exit mobile version