Picsart 24 03 30 20 01 19 805

ബ്ലാസ്റ്റേഴ്സിന്റെ ദിമി ഇനി ഈസ്റ്റ് ബംഗാളിന്റെ താരം, പ്രഖ്യാപനം വന്നു

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മുൻ സ്ട്രൈക്കർ ദിമിത്രിസ് ദയമന്റകോസിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി. ദിമിയുടെ സൈനിംഗ് ഇന്ന് ഈസ്റ്റ് ബംഗാൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു വീഡിയീയിലൂടെ ആണ് ദിമിയുടെ വരവ് ക്ലബ് പ്രഖ്യാപിച്ചത്. ഒരു വർഷത്തെ കരാറിൽ ആണ് ദിമി കൊൽക്കത്തൻ ക്ലബിന്റെ ഭാഗമാകുന്നത്.

ഈസ്റ്റ് ബംഗാളിന് പുറമെ മോഹൻ ബഗാൻ, ബെംഗളൂരു, മുംബൈ സിറ്റി എന്ന് തുടങ്ങി ദിമിക്കായി ഒരു വൻ ട്രാൻസ്ഫർ യുദ്ധം തന്നെയായിരുന്നു അണിയറയിൽ നടന്നത്. ഈ പോരാട്ടത്തിൽ അവസാനം ഈസ്റ്റ് ബംഗാൾ വിജയിക്കുക ആയിരുന്നു. താരം കേരള ബ്ലാസ്റ്റേഴ്സ് വിടും എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.


ഈ കഴിഞ്ഞ സീസൺ ഐ എസ് എല്ലിൽ 13 ഗോളുകൾ അടിച്ച് ദിമി ബ്ലാസ്റ്റേഴ്സിന്റെയും ലീഗിലെയും ടോപ് സ്കോറർ ആയിരുന്നു.

Exit mobile version