Site icon Fanport

ദിമിയുടെ പരിക്ക് സാരമുള്ളതല്ല, ഗോവക്ക് എതിരെ കളിക്കും

ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് സി ഗോവയെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാാാ വാർത്ത. അവരുടെ സ്ട്രൈക്കറായ ദിമിത്രിയോസ് ദിയമന്റകോസ് ഗോവയ്ക്ക് എതിരെ കളിക്കും. പരിക്ക് കാരണം ദിമി ചെന്നൈയിന് എതിരെ കളിച്ചിരുന്നില്ല. ദിമിയുടെ പരിക്ക് അത്ര സാരമുള്ളതല്ല എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു.

ദിമി 23 12 27 00 20 22 746

ദിമി ഇല്ലാത്തത് കേരള ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിനെ അവസാന മത്സരത്തിൽ ദുർബലമാക്കിയിരുന്നു. ഈ സീസണിൽ 8 ഗോളുകളും 2 അസിസ്റ്റും ദിമി ഐ എസ് എല്ലിൽ നേടിയിട്ടുണ്ട്. ഇതിനകം തന്നെ അറ്റാക്കിൽ ലൂണയെയും പെപ്രയെയും നഷ്ടപ്പെട്ട അവസ്ഥയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. ദിമി ഉണ്ടാകുമെങ്കിലും ലെസ്കോവിച്, സച്ചിൻ സുരേഷ് എന്നിവർ ഗോവയ്ക്ക് എതിരായ മത്സരത്തിൽ ഉണ്ടാകില്ല. ഫെബ്രുവരി 25നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവ പോരാട്ടം നടക്കുന്നത്.

Exit mobile version