ദിമാസ് ദെൽഗാഡോയുടെ കരാറും ബെംഗളൂരു എഫ് സി പുതുക്കി

അടുത്ത സീസണായുള്ള ഒരുക്കത്തിന്റെ ഭാഗമായി ഒരു താരത്തിന്റെ കരാർ കൂടെ ബെംഗളൂരു എഫ് സി പുതുക്കി‌. സ്പാനിഷ് താരമായ ദിമാസ് ദെൽഗാഡോ ആണ് പുതിയ കരാറിൽ ബെംഗളൂരുവുമായി ഒപ്പിട്ടത്‌. ഒരു വർഷത്തേക്കാണ് മിഡ്ഫീൽഡറുടെ പുതിയ കരാർ. ബെംഗളൂരു കരാർ പുതുക്കുന്ന ആറാമത്തെ താരമാണ് ദെൽഗാഡോ.

ക്ലബിൽ തുടരുന്നതിൽ സന്തോഷം ഉണ്ടെന്നും, തന്റെ കുടുംബവും താനും ബെംഗളൂരു ജീവിതത്തെ ഇഷ്ടപ്പെട്ടു തുടങ്ങി എന്നു ദെൽഗാഡോ കരാർ ഒപ്പിട്ട ശേഷം പറഞ്ഞു. കഴിഞ്ഞ വർഷം ബെംഗളൂരുവിൽ എത്തിയ ദിമാസ് ദെൽഗാഡോ ബെംഗളൂരുവിനായി ഇതുവരെ ഒരു ഗോളും മൂന്ന് അസിസ്റ്റും നേടിയിട്ടുണ്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleക്രിക്കറ്റിനു കളങ്കം, ഞാന്‍ മാപ്പ് പറയുന്നു
Next articleപോഗ്ബക്കെതിരെ വംശീയ അധിക്ഷേപം: അന്വേഷണത്തിന് ഉത്തരവിട്ട് ഫിഫ