Picsart 23 04 24 01 10 52 057

“എന്നെയും കുടുംബത്തെയും ആക്രമിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ നിർത്തണം” പെരേര ഡിയസ്

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ജോർഗെ പെരേര ഡിയസ് ബ്ലാസ്റ്റേഴ്സ് ആരാധകരോട് തന്നെയും തന്റെ കുടുംബത്തെയും സാമൂഹിക മാധ്യമങ്ങളിൽ ആക്രമിക്കുന്നത് നിർത്തണം എന്ന് ആവശ്യപ്പെട്ടു. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിച്ച താരം താൻ എന്തു കൊണ്ടാണ് ക്ലബ് വിട്ടത് എന്നും വ്യക്തമാക്കി. താൻ അല്ല ക്ലബ് ആണ് തന്നെ വേണ്ട എന്നു വെച്ചത് എന്ന് ഡിയസ് പറയുന്നു. എന്തു കൊണ്ട് ബ്ലാസ്റ്റേഴ്സിൽ കരാർ പുതുക്കിയില്ല എന്നത് താൻ ഇപ്പോൾ വ്യക്തമാക്കുന്നത് ആരാധകർ അസഭ്യം പറയുന്നത് നിർത്താൻ വേണ്ടി ആണ് എന്നും ഡിയസ് പറഞ്ഞു.

ബ്ലാസ്റ്റേഴ്സിലെ ആദ്യ സീസൺ കഴിഞ്ഞപ്പോൾ ക്ലബിൽ കരാർ പുതുക്കാൻ ആയിരുന്നു എന്റെ തീരുമാനം. ക്ലബ് തനിക്ക് നൽകിയ ഒഫർ അംഗീകരിച്ച് താൻ മറുപടിയും അയച്ചു. എന്നാൽ ക്ലബ് അതിനു ശേഷം എന്നെ നിലനിർത്താൻ താല്ലര്യമില്ല എന്നും ക്ലബിന് വേറെ നല്ല ഓപ്ഷൻ ലഭിച്ചു എന്നും പറഞ്ഞു. ഇത് തന്നെ ഞെട്ടിച്ചു കളഞ്ഞു എന്ന് ഡിയസ് പറഞ്ഞു. അതാണ് മുംബൈ സിറ്റിയിലേക്ക് പോകാനുള്ള കാരണം എന്നും അദ്ദേഹം അറിയിച്ചു.

കേരള ബ്ലാസ്റ്റേഴ്സിൽ ആദ്യ സീസണിൽ മികച്ച പ്രകടനം നടത്തി ആരാധകരുടെ പ്രിയ താരമാകാൻ ഡിയസിന് ആയിരുന്നു. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്നേഹം താൻ മനസ്സിലാക്കുന്നു എന്നും എന്നെങ്കിലും ക്ലബിലേക്ക് മടങ്ങി വന്ന് അവർക്ക് വേണ്ടി നല്ല പ്രകടനം താൻ നടത്തും എന്നും ഡിയസ് പറഞ്ഞു.

Exit mobile version