കേരള ബ്ലാസ്റ്റേഴ്സിന് നന്ദി പറഞ്ഞ് ധീരജ് സിങ് യാത്ര തിരിച്ചു

അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി കളിച്ച ധീരജ് സിങ് കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടെയുള്ള പരിശീലനം മതിയാക്കി വിദേശത്തേക്ക് യാത്രതിരിച്ചു. ഡിസംബറിൽ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ് ധീരജ് കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടെ പരിശീലനം ആരംഭിച്ചത്.

സ്കോട്ലൻഡിലുള്ള ഒരു ഒരു ടീമിൽ ട്രയൽസിന് വേണ്ടിയാണു താരം ഇന്ത്യൻ ആരോസുമായുള്ള കരാർ പുതുക്കാതിരുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസിന് നന്ദി അറിയിച്ചുകൊണ്ട് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിനായി ആശംസ അറിയിച്ചാണ് താരം സോഷ്യൽ മീഡിയ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version