ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ധീരജ് സിംഗ്!?

- Advertisement -

അണ്ടർ പതിനേഴ് ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച താരമായിരുന്ന ഗോൾ കീപ്പർ ധീരജ് സിംഗ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എന്നു സൂചന. ഇന്ന് ഡെൽഹിയിൽ നടന്ന ഐ എസ് എൽ മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ കിറ്റണിഞ്ഞ് കൊണ്ട് ധീരഞ് സിംഗിനെ സ്റ്റേഡിയത്തിൽ കണ്ടതാണ് ധീരജ് സിംഗ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുകയാണ് എന്ന അഭ്യൂഹങ്ങൾ ശക്തമാക്കിയത്.

ദേശീയ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ധീരജ് സിംഗ് ഗ്യാലറിയിൽ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ഇരിക്കുന്ന ചിത്രങ്ങൾ പുറത്തു വിട്ടത്. ഇന്ത്യൻ ആരോസിലായിരുന്ന ധീരജ് വിദേശ ക്ലബിലേക്ക് മാറണം എന്നു പറഞ്ഞ് ആരോസുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു.

സ്കോട്ടിഷ് പ്രീമിയർ ലീഗ് ക്ലബായ മതർവെൽ ഉൾപ്പെടെയുള്ള ക്ലബുകളിൽ നിന്ന് ധീരജിന് ക്ഷണമുണ്ടായിരുന്നു. വിദേശത്തേക്കുള്ള വിസ നടപടികൾ പൂർത്തിയാകുന്നതു വരെ ബ്ലാസ്റ്റേഴ്സിനൊപ്പം ട്രയിൻ ചെയ്യാൻ ആണ് ധീരജ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ എത്തിയത് എന്നും വിവരങ്ങൾ ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement