ഇഞ്ച്വറി ടൈമിൽ റബീഹിന്റെ ഗോൾ, ഹൈദരബാദ് ജംഷദ്പൂരിനെ പരാജയപ്പെടുത്തി

20220420 185159

മലയാളു യുവതാരം അബ്ദുൽ റബീഹിന്റെ ഗോളിൽ ഹൈദരബാദ് ജംഷദ്പൂരിനെ പരാജയപ്പെടുത്തി. ഇന്ന് ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിലെ അവസാന മത്സരത്തിൽ ജംഷദ്പൂരിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഹൈദരാബാദ് വിജയിച്ചത്. ഗോൾ രഹിതമായിരുന്ന മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ ആണ് റബീഹ് ഹൈദരബാദിനായി ഗോൾ നേടിയത്. ഒരു ഫ്രീകിക്കിൽ നിന്ന് ജംഷദ്പൂർ ഗോൾ കീപ്പർക്ക് പറ്റിയ പിഴവ് മുതലെടുത്താണ് റബീഹ് വിജയ ഗോൾ നേടിയത്. ഏഴ് മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി ഹൈദരബാദ് ലീഗിൽ മൂന്നാമത് ഫിനിഷ് ചെയ്തു. ജംഷദ്പൂർ ഏഴ് പോയിന്റുമായി ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

Previous articleസഞ്ജു, കലമുടയ്ക്കരുത് പ്ലീസ്!
Next article“ക്യാപ്റ്റൻ റോളിൽ ജഡേജ വെള്ളത്തിൽ നിന്ന് പുറത്തിട്ട മീനിനെ പോലെയാണ്” – രവി ശാസ്ത്രി