ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ജംഷദ്പൂർ ഗോവയെ തകർത്തു

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ജംഷദ്പൂർ എഫ് സിക്ക് വലിയ വിജയം. ഇന്ന് എഫ് സി ഗോവയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ജംഷദ്പൂർ പരാജയപ്പെടുത്തിയത്. ഇന്ന് ആദ്യ 11 മിനുട്ടിൽ തന്നെ ജംഷദ്പൂരിന്റെ യുവടീം രണ്ട് ഗോളിന് മുന്നിൽ എത്തി. പെനാൾട്ടിയിൽ നിന്ന് ഫിജാം ആറാം മിനുട്ടിൽ ആദ്യ ഗോൾ നേടി. പിന്നാലെ സകീറിന്റെ വക രണ്ടാം ഗോളും വന്നു.

ഫിജാം രണ്ട് ഗോളും മാവിയ, മീതെ എന്നിവരും ജംഷദ്പൂരിനായി ഗോൾ നേടി. മല്ലിക്ജാൻ ആണ് ഗോവയുടെ ഏക ഗോൾ നേടിയത്.

മൂന്നിൽ മൂന്ന് ജയം, ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമത്

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച പ്രകടനം തുടരുന്നു. ഇന്ന് ചെന്നൈയിന് എതിരായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. ഇന്ന് മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ വിൻസി ബരെറ്റോ ആണ് കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ഇടതുവിങ്ങിലൂടെ പെനാൾട്ടി ബോക്സിൽ കയറി വന്നു നല്ല ഒരു ഫിനിഷിലൂടെ വിൻസി വലയിൽ എത്തിക്കുക ആയിരുന്നു. വിൻസിയുടെ ലീഗിലെ രണ്ടാം ഗോളാണിത്.

ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ലീഡ് ഉയർത്താൻ ഒരു അവസരം കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു. പക്ഷ ഗിവ്സന്റെ കിക്ക് ലക്ഷ്യത്തിൽ എത്തിയില്ല. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒമ്പത് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആണ് ലീഗിൽ ഒന്നാമത് ഉള്ളത്.

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ഹൈദരബാദിന് വിജയം

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ഹൈദരാബാദ് എഫ് സിക്ക് വിജയം. ഇന്ന് നടന്ന മത്സരത്തിൽ റിയയൻസ് യങ് ചാമ്പ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഹൈദരബാദ് പരാജയപ്പെടുത്തിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ഹൈദരബാദിന്റെ വിജയം. ആദ്യ പകുതിയിൽ റസിബുൾ മിസ്ട്രിയുടെ പെനാൾട്ടിയിൽ നിന്നായിരുന്നു കളിയിൽ ആദ്യ ഗോൾ. ഈ ഗോൾ റിലയൻസിന് ആദ്യ പകുതി 1-0ന് അവസാനിപ്പിക്കാൻ സഹായകമായി.

രണ്ടാം പകുതിയിൽ ഹൈദരബാദ് തിരിച്ചടിച്ചു. 63ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു ഹൈദരാബാദ് സമനില പിടിച്ചത്. പിന്നീട് 65ആം മിനുട്ടിൽ ബിഷ്ണുവിലൂടെ ഹൈദരബാദ് ലീഡും എടുത്തു. ഹൈദരബാദിന്റെ ലീഗിൽ ആദ്യ ജയമാണിത്. മലയാളി താരങ്ങളായ അഭിജിത്, റാഫി, റബീഹ് എന്നിവർ ഇന്ന് ഹൈദരബാദിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.

ക്യാപ്റ്റൻ ആയുഷിന് ഗോൾ, കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെയും വീഴ്ത്തി

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിന് മറ്റൊരു വിജയം. അവർ ഇന്ന് രണ്ടാം മത്സരത്തിൽ മുംബൈ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. മത്സരം ആരംഭിച്ച് പത്താം മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ലീഡ് എടുത്തിരുന്നു‌. റിസേർവ്സിന്റെ ക്യാപ്റ്റൻ ആയുഷ് അധികാരിയുടെ ഒരു ലോങ് റേഞ്ചർ ആണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയത്‌.

ഇന്ന് കളിയിൽ പൂർണ്ണ ആധിപത്യം കേരള ബ്ലാസ്റ്റേഴ്സിനായിരുന്നു. ആദ്യ പകുതിയുടെ അവസാനം അരിത്ര ദാസിന്റെ ഒരു ഷോട്ട് മുംബൈ സിറ്റി കീപ്പർ ബിഷാൽ ലിമ തടഞ്ഞു. രണ്ടാം പകുതിയിൽ അമൻ സയ്യദിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്സ് കീപ്പർ സച്ചിൻ സുരേഷും തടഞ്ഞു.

ഇനി ഏപ്രിൽ 23ന് ചെന്നൈയിന് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം.

വീണ്ടും രാഹുൽ രാജുവിന് ഗോൾ, ബെംഗളൂരു എഫ് സിക്ക് വിജയവും

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ബെംഗളൂരു എഫ് സി റിസേർവ്സിന് രണ്ടാം വിജയം. ഇന്ന് എഫ് സി ഗോവയെ നേരിട്ട ബെംഗളൂരു എഫ് സി ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. മലയാളി താരം രാഹുൽ രാജു ഇന്നും ഗോളുമായി തിളങ്ങിയത് കേരള ഫുട്ബോൾ പ്രേമികൾക്ക് സന്തോഷം നൽകും. ആദ്യ മത്സരത്തിൽ റിയലൻസ് യങ് ചാമ്പ്സിനെതിരെ ഗോൾ നേടിയതിനാൽ ഇന്ന് രാഹുൽ ആദ്യ ഇലവനിൽ തന്നെ ഇറങ്ങിയിരുന്നു.

മറ്റൊരു മലയാളി താരം ഷാരോൺ ഗോൾ വലയ്ക്ക് മുന്നിലായും ബെംഗളൂരുവിനായി ഇന്ന് ഇറങ്ങി‌‌. മത്സരത്തിന്റെ 11ആം മിനുട്ടിൽ ബെകെയ് ഓറത്തിന്റെ ഒരു ടാപിന്നിലൂടെ ബെംഗളൂരു എഫ് സി ലീഡ് എടുത്തു.

65ആം മിനുട്ടിൽ ഹൃത്വിക് തിവാരിയിലൂടെ ഗോവ സമനില കണ്ടെത്തി. പിന്നീടാണ് രാഹുൽ രക്ഷകനായത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ആയിരുന്നു രാഹുലിന്റെ ഗോൾ. എഫ് സി ഗോവ ഗോൾ കീപ്പറിന്റെ പിഴവ് മുതലെടുത്താണ് രാഹുൽ ഗോൾ നേടിയത്.

ലീഗിൽ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആറ് പോയിന്റുമായി ബെംഗളൂരു ഒന്നാമത് നിൽക്കുകയാണ്‌

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗ്; മുംബൈ സിറ്റിക്ക് എതിരെ ജംഷദ്പൂരിന് വിജയം

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ മുംബൈ സിറ്റിയെ ജംഷദ്പൂർ പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു മുംബൈ സിറ്റിയുടെ വിജയം. 30ആം മിനുട്ടിൽ പിയുഷ് തകൂരിയിലൂടെയാണ് ജംഷദ്പൂർ ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ 75ആം മിനുട്ടിൽ സൊറൊകൈബാം ജംഷദ്പൂരിന്റെ ലീഡ് ഇരട്ടിയാക്കി. പിന്നീട് പിയുഷ് തകൂരിയിലൂടെ മൂന്നാം ഗോളും നേടി. രണ്ട് ഗോൾ നേടിയ പിയുഷ് ആണ് കളിയിലെ താരമായത്.20220417 001555

ഹൈദരബാദിനെ തോൽപ്പിച്ച് കേരള ബാസ്റ്റേഴ്സിന്റെ യുവനിര തുടങ്ങി

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ യുവനിരക്ക് വിജയ തുടക്കം. ഇന്ന് ഗോവയിൽ വെച്ച് ഹൈദരബാദ് റിസേർവ്സിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു‌. ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ സ്ഥിര സാന്നിദ്ധ്യമായിരുന്ന വിൻസി ബരെറ്റോ ആണ് ആദ്യ ഗോൾ നേടിയത്.

ഗോൾ ലൈൻ വിട്ട് കയറി വനൻ ഹൈദരബാദ് ഗോൾ കീപ്പർ ബിയാകയെ കബളിപ്പിച്ച ശേഷം വിൻസിൽ ഒഴിഞ്ഞ വലയിലേക്ക് പന്ത് എത്തിക്കുക ആയിരുന്നു. ഈ ഗോളിന് പിന്നാലെ ഒരു സെൽഫ് ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളും കണ്ടെത്തി. ആയുഷ് ആയിരുന്നു ഇന്ന് കേരളത്തെ നയിച്ചത്. ഇനി 20ആം തീയതി കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ നേരിടും.

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങും

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ നാളെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. നാളെ രാവിലെ 8 മണിക്ക് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ഹൈദരബാദ് റിസേർവ്സിനെ ആകും നേരിടുക. മത്സരം ലൈവ് ടെലികാസ്റ്റ് ഇല്ല എന്നത് ഫുട്ബോൾ പ്രേമികൾക്ക് നിരാശ നൽകും.

കേരളത്തിന്റെ 23 അംഗ സ്ക്വാഡിൽ ഐ എസ് എൽ സ്ക്വാഡിന്റെ ഭാഗമായ ഏഴ് താരങ്ങൾ ഉണ്ട്. സച്ചിൻ സുരേഷ്, മുഹീത്, ആയുഷ്, സഞ്ജീവ് സ്റ്റാലിൻ, ബിജോയ്, ഗിവ്സൺ, വിൻസി ബരെറ്റോ എന്നീ ഐ എസ് എൽ സ്ക്വാഡിന്റെ ഭാഗമായിരുന്ന താരങ്ങൾ ആണ് ഡെവലപ്മെന്റ് ലീഗിലും ഉള്ളത്.

നിരവധി മലയാളി യുവ ടാലന്റുകളും ടീമിന്റെ ഭാഗമായുണ്ട്‌. റോഷൻ ജിജി, ശ്രീകുട്ടൻ, എബിൻ ദാസ് തുടങ്ങി മലയാളികൾ ഉറ്റു നോക്കുന്ന താരങ്ങളും സ്ക്വാഡിന്റെ ഭാഗമാണ്. തോമസ് ഷോർസ് ആണ് ടീമിനെ പരിശീലിപ്പിക്കുന്നത്. വിജയത്തോടെ തുടങ്ങാൻ ആകും കേരളം ശ്രമിക്കുക. മലയാളി പരിശീലകൻ ഷമീൽ ചെമ്പകത്ത് ആണ് ഹൈദരബാദിനെ പരിശീലിപ്പിക്കുന്നത്. നാല് മലയാളി താരങ്ങൾ ഹൈദരാബാദ് സ്ക്വാഡിൽ ഉണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഫിക്സ്ചർ;

April 16 – Kerala Blasters vs Hyderabad
April 20 – Kerala Blasters vs Mumbai City
April 23 – Kerala Blasters vs Chennaiyin
April 27 – Kerala Blasters vs Jamshedpur
May 4 – Kerala Blastets vs FC Goa
May 8 – Kerala Blasters vs Young Champions
May 12 – Kerala Blasters vs Bengaluru FC

മലയാളി താരം രാഹുൽ രാജുവിന് ഗോൾ, ബെംഗളൂരു എഫ് സിക്ക് വിജയം

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ബെംഗളൂരു എഫ് സി റിസേർവ്സിന് വിജയ തുടക്കം. ഇന്ന് റിലയൻസ് റങ് ചാമ്പ്സിനെ നേരിട്ട ബെംഗളൂരു എഫ് സി എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. മലയാളി താരം രാഹുൽ രാജു ഗോളുമായി തിളങ്ങുന്നത് കാണാൻ ആയി. രാഹുൽ ബെഞ്ചിലും മറ്റൊരു മലയാളി താരം ഷാരോൺ ഗോൾ വലയ്ക്ക് മുന്നിലായുമാണ് ബെംഗളൂരു ഇന്ന് ഇറങ്ങിയത്.

മുപ്പതാം മിനുട്ടിൽ ബെകെയ് ഓറത്തിന്റെ ഒരു ലോങ് റേഞ്ചറിലൂടെ ബെംഗളൂരു എഫ് സി ലീഡ് എടുത്തു.

രണ്ടാം പകുതിയിലാണ് സബ്ബായി രാഹുൽ രാജ് കളത്തിൽ എത്തിയത്. ഇഞ്ച്വറി ടൈമിൽ ഒരു കോർണറിന് അവസാനം ഹെഡറിലൂടെ ആയിരുന്നു രാഹുൽ രാജുവിന്റെ ഗോൾ. ഈ ഗോളോടെ ബെംഗളൂരു എഫ് സി വിജയം ഉറപ്പിച്ചു.

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗ്; ആദ്യ വിജയം എഫ് സി ഗോവക്ക്

ഗോവയിൽ നടക്കുന്ന പ്രഥമ ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിൽ ഗോവയ്ക്ക് വിജയ തുടക്കം. ഇന്ന് ലീഗിലെ ആദ്യ മത്സരത്തിൽ ചെന്നൈയിൻ റിസേർവ്സിനെ നേരിട്ട എഫ് സി ഗോവ റിസേർവ്സ് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. രണ്ടാം പകുതിയിൽ 72ആം മിനുട്ടിൽ ജോവിയ ഡിയസാണ് ഗോൾ നേടിയത്‌. ഇടതു ഭാഗത്ത് നിന്ന് വന്ന ലോ ക്രോസ് ചെന്നൈയിൻ കീപ്പർക്ക് കയ്യിലൊതുക്കാൻ പറ്റാത്തത് മുതലാക്കി ആയിരുന്നു ജോവിയലിന്റെ ഗോൾ.

ഇന്ന് വൈകിട്ട് 4.30ക്ക് നടക്കുന്ന രണ്ടാം മത്സരത്തിൽ റിലയൻസ് യങ് ചാമ്പ്സ് ബെംഗളൂരു എഫ് സിയെ നേരിടും.

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗ്; ജംഷദ്പൂർ സ്ക്വാഡ്

നാളെ ഗോവയിൽ ആരംഭിക്കുന്ന ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിനായുള്ള ജംഷദ്പൂർ റിസേർവ്സ് സ്ക്വാഡ് പ്രഖ്യാപിച്ചു. 24 അംഗ സ്ക്വാഡിനെ കാർലോസ് സാന്റമറിന ആണ് പരിശീലിപ്പിക്കുന്നത്‌. ഏപ്രിൽ 16ന് മുംബൈ സിറ്റിക്ക് എതിരെയാണ് ജംഷദ്പൂരിന്റെ ലീഗിലെ ആദ്യ മത്സരം. സൗത്ത് ഗോവയിൽ രണ്ട് വേദികളിൽ ആകും മത്സരം നടക്കുന്നത്. ഏഴ് ഐ എസ് എൽ ടീമുകളുടെ റിസേർവ്സ് ടീമുകൾ ഡെവലപ്മെന്റ് ലീഗിൽ പങ്കെടുക്കും. ഒപ്പം റിലയൻസ് യങ് ചാമ്പ്യൻസും കളിക്കും. ലീഗിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് ഇംഗ്ലണ്ടിൽ നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പിൽ പങ്കെടുക്കാൻ ആകും.

സ്ക്വാഡ്;

Goalkeepers: Vishal Yadav, Arman Tamang, Mohit Singh Dhami

Central Defenders: Sandip Mandi, Rishi, Saphabha, Deepak Hansdah, Gopal Hembram, Ankit Toppo

Full Backs: Nayan Tamang, Piush Thakuri, Kojam Beyong, Aryan Sonowal, Raj Mukhi  

Midfielders: Keisan Angelo Singh, Advait Sumbly, Hijam Lenin Singh, Phijam Vikash Singh

Wingers: Anand Kumar, Robin Das, Sorokhaibam Nongpoknganba Meitei

Forwards: Nikhil Barla, Khullakpam Sakir Ali, Lalruatmawia

എഫ് സി ഗോവ ഐ എസ് എൽ ഡെവലപ്മെന്റ് ലീഗ് സ്ക്വാഡ് പ്രഖ്യാപിച്ചു

ഐ എസ് എൽ ഡെവലപ്മെന്റ് ലീഗിനായുള്ള 24 അംഗ സ്ക്വാഡ് എഫ് സി ഗോവ പ്രഖ്യാപിച്ചു. സീനിയർ ടീമിന്റെ ഭാഗമായിരുന്ന ആരെയും എഫ് സി ഗോവ ഡെവലപ്മെന്റ് ലീഗിൽ ഉൾപ്പെടുത്തിയിട്ടില്ല. നാളെ ചെന്നൈയിന് എതിരായ മത്സരത്തോടെയാണ് ഗോവയുടെ ഡെവലപ്മെന്റ് ലീഗ് മത്സരങ്ങൾ ആരംഭിക്കുന്നത്. സ്വന്തം നാട്ടിലാണ് കളി എന്നത് എഫ് സി ഗോവക്ക് മുൻതൂക്കം നൽകുന്നുണ്ട്.

സ്ക്വാഡ്;

ഫിക്സ്ചർ;

Exit mobile version