Site icon Fanport

ഐ എസ് എല്ലിൽ മികവിന് അംഗീകാരം, മുംബൈ സിറ്റി പരിശീലകന് പുതിയ കരാർ!!

മുംബൈ സിറ്റി പരിശീലകൻ ദസ് ബക്കിങ്ഹാമിന് പുതിയ കരാർ. 2025വരെയുള്ള കരാർ ആണ് ക്ലബ് പരിശീലകന് നൽകിയത്‌. ഈ സീസണിൽ ഇതുവരെ മുംബൈ സിറ്റിയെ ലീഗിൽ ഒന്നാം സ്ഥാനത്ത് നിർത്താൻ ബക്കിങ്ഹാമിനായിട്ടുണ്ട്. ഇപ്പോൾ ഷീൽഡ് കിരീടം നേടാൻ ഫേവറിറ്റ്സും മുംബൈ സിറ്റി തന്നെയാണ്. അവർ ഈ സീസണിൽ ഒരു മത്സരം പോലും പരാജയപ്പെട്ടിട്ടില്ല. 12 മത്സരങ്ങളിൽ 30 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അവർ ഉള്ളത്‌.

മുംബൈ 23 01 04 16 19 55 749

2021ൽ ലൊബേര മുംബൈ സിറ്റി വിട്ടപ്പോൾ ആയിരുന്നു ബക്കിങ്ഹാം ചുമതലയേറ്റത്‌. അദ്ദേഹത്തിന് മുംബൈയിലെ ആദ്യ സീസൺ അത്ര മികച്ചതായിരുന്നില്ല. എങ്കിലും ആ കുറവെല്ലാം അദ്ദേഹം ഈ സീസണിൽ പരിഹരിക്കുകയാണ്. സിറ്റി ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള A-ലീഗ് ചാമ്പ്യന്മാരായ മെൽബൺ സിറ്റി FC യിൽ നിന്നായിരുന്നു ഡെസ് ബക്കിംഗ്ഹാം ഇന്ത്യയിലേക്ക് എത്തിയത്

Exit mobile version