ഡെറിക് പെരേര എഫ് സി ഗോവയുടെ പരിശീലകനാകും

മുൻ ഇന്ത്യൻ അണ്ടർ 23 പരിശീലകൻ ആയിരുന്ന ഡെറിക് പെരേര എഫ് സി ഗോവയുടെ പുതിയ സ്ഥിര പരിശീലകനാകും. ഫെറാണ്ടോ ക്ലബ് വിട്ട ഒഴിവിലേക്കാണ് ഡെറികിനെ ഗോവ എത്തിക്കുന്നത്. നേരത്തെ ഗോവയുടെ ടെക്നിക്കൽ ഡയറക്ടർ ആയിരുന്നു ഡെറിക് പെരേര.

മുമ്പ് ഗോവ റിസേർവ്സ് ടീമിന്റെ പരിശീലകനുമായിരുന്നു ഡെറിക്. ഇന്ത്യൻ ഫുട്ബോളിൽ നിരവധി വർഷങ്ങളായി പ്രവർത്തിക്കുന്ന പരിശീലകനാണ് ഡെറിക്. മുമ്പ് സൂപ്പർ കപ്പിൽ എഫ് സി ഗോവയുടെ മുഖ്യ പരിശീലകനും ആയിട്ടുണ്ട്. മുൻ ചർച്ചിൽ ബ്രദേഴ്സ് പരിശീലകൻ കൂടിയാണ് ഇദ്ദേഹം.

Exit mobile version