Picsart 23 06 13 17 18 59 819

ധനചന്ദ്ര മീതെ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

കേരള ബ്ലാസ്റ്റേഴ്സിന്റെ ലെഫ്റ്റ് ബാക്കായിരുന്ന ധനചന്ദ്രെ മീതെ ക്ലബ് വിട്ടു. താരത്തിന്റെ കരാർ അവസാനിച്ചതോടെയാണ് മീതെ ക്ലബ് വിടുന്നത്. അവസാന സീസണിൽ ലോണിൽ ഒഡീഷ എഫ് സിയിൽ ആയിരുന്നു താരം കളിച്ചത്. ധനചന്ദ്രെക്ക് ഭാവിയിലേക്ക് എല്ലാ ആശംസകളും നേരുന്നതായി കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു.

മൂന്ന് സീസൺ മുമ്പ് ട്രാവുവിൽ നിന്ന് ആയിരുന്നു ധനചന്ദ്ര മീതെ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്‌. 29കാരനായ ധനചന്ദ്ര കഴിഞ്ഞ 3 സീസണിൽ ആയി ആകെ 9 മത്സരങ്ങളിൽ മാത്രമേ കേരള ബ്ലാസ്റ്റേഴ്സിനായി ഇറങ്ങിയിരുന്നുള്ളൂ. മുമ്പ് നെരോക എഫ് സിയിലും അതിനു മുമ്പ് ഗോവൻ ക്ലബായ ചർച്ചിൽ ബ്രദേഴ്സിലും താരം കളിച്ചിട്ടുണ്ട്. പൂനെ എഫ് സിയുടെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ധനചന്ദ്ര.

Exit mobile version