ഗോള്‍ മഴയോടെ ഗോവ, പോയിന്റ് ടേബിളില്‍ ഒന്നാമത്

- Advertisement -

തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി ഗോവ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക്. 12 പോയിന്റ് നേടിയ എഫ് സി ഗോവ പോയിന്റ് പട്ടികയില്‍ ബെംഗളൂരു എഫ് സിയ്ക്കൊപ്പമാണെങ്കിലും ഗോള്‍ ശരാശരിയില്‍ ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. ഇന്ന് നടന്ന മത്സരത്തില്‍ ആധികാരിക ജയമാണ് ഗോവ നേടിയത്. ആതിഥേയരായ ഡല്‍ഹി ഡയനാമോസിനെ 5-1 എന്ന സ്കോറിനാണ് ഗോവ ഗോളുകളില്‍ മുക്കുകയായിരുന്നു.

പതിവു പോലെത്തന്നെ ഫെറാന്‍ കോറൂമിനാസിന്റെ ഗോളിലൂടെ ആദ്യ പകുതിയുടെ അവസാന മിനുട്ടിലാണ് ഗോവ ലീഡ് നേടിയത്. പകുതി സമയത്ത് മാന്വല്‍ ലാന്‍സറോട്ടേയും ഗോള്‍ നേടിയപ്പോള്‍ ഗോവ രണ്ട് ഗോളിന്റെ ലീഡോടെ പകുതിയ്ക്ക് പിരിഞ്ഞു. രണ്ടാം പകുതിയില്‍ ഡല്‍ഹി കാലു ഉച്ചേയിലൂടെ ഗോള്‍ മടക്കിയെങ്കിലും അവസാന മിനുട്ടുകളില്‍ ഗോളടിച്ച് കൂട്ടി ഗോവ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

85, 88 മിനുട്ടുകളില്‍ അഡ്രിയാന്‍ കോളുംഗ, മാന്വല്‍ അരാന എന്നിവര്‍ ഗോവയ്ക്കായി ഗോളടിച്ചപ്പോള്‍ ഡല്‍ഹി ഒരു ഓണ്‍ ഗോള്‍ കൂടി വഴങ്ങി പട്ടിക പൂര്‍ത്തിയാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement