ഗോളടിക്കാൻ അറിയില്ല, സ്ട്രൈക്കറെ ഡെൽഹി ഡൈനാമോസ് റിലീസ് ചെയ്തു

ഡെൽഹി ഡൈനാമോസ് തങ്ങളുടെ വിദേശ സ്ട്രൈക്കറെ റിലീഷ് ചെയ്തു. സെർബിയൻ ദേശീയ താരമായ ആൻഡ്രിയ കലുദരോവിചിനെയാണ് ഡെൽഹി ഡൈനാമോസ് ഇപ്പോൾ റിലീസ് ചെയ്യുന്നതായി ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ലീഗ് പകുതു ആയിട്ടും ഫോമിൽ എത്താത്തത് ആണ് കലുദരോവിചിനെ റിലീസ് ചെയ്യാനുള്ള കാരണം. 12 മത്സരങ്ങളിൽ നിന്ന് ഒരു ഗോളാണ് അദ്ദേഹത്തിന് ആകെ നേടാൻ ആയത്.

കലുദരോവിച് ഓസ്ട്രേലിയൻ ലീഗിൽ നിന്നാണ് ഇന്ത്യയിലേക്ക് എത്തിയത്. കഴിഞ്ഞ‌ സീസണിൽ ഓസ്ട്രേലിയൻ ക്ലബായ വെല്ലിംഗ്ടൺ ഫീനക്സിന്റെ ടോപ്സ്കോറർ ആയിരുന്നു. പക്ഷെ ആ ഫോം ഇന്ത്യയിൽ ആവർത്തിക്കാൻ കലുദരോവിചിനായില്ല. 31കാരനായ താരം സ്വിറ്റ്സർലാന്റ്, സെർബിയ, ചൈന, ലിത്വാനിയ എന്നിവിടങ്ങളിലെ ക്ലബുകൾക്കായും മുമ്പ് കളിച്ചിട്ടുണ്ട്.

താരത്തിന് പകരക്കാരനായി ആരെത്തും എന്ന് ഉടൻ അറിയിക്കുമെന്ന് ക്ലബ് പറഞ്ഞു.

Previous articleഭാവി തലമുറയ്ക്ക് പ്രഛോദനമായി മാറും ഈ പരമ്പര വിജയം: സച്ചിന്‍ ടെണ്ടുല്‍ക്കര്‍
Next articleജയം ലക്ഷ്യമാക്കി കേരളം, 8 വിക്കറ്റ് കൈവശം, നേടേണ്ടത് 159 റണ്‍സ്