അനസ് എടത്തൊടികയെ നിലനിർത്താൻ ഡൽഹിക്ക് ആയേക്കില്ല

- Advertisement -

കേരളത്തിന്റെ അഭിമാന താരവും ഇന്ത്യയുടെ സെന്റർ ബാക്കുമായ അനസ് എടത്തൊടികയെ ടീമിൽ നിലനിർത്താൻ ഡെൽഹി ഡൈനാമോസിന് ആകുമോ എന്നത് സംശയത്തിലായിരിക്കുകയാണ്. ഡൽഹി അനസിനേയും സൗവിക് ചക്രബർത്തിയേയും നിലനിർത്താനാണ് ശ്രമിക്കുന്നത്. പക്ഷെ കേരള താരത്തിന്റെ ഡെൽഹി ഡൈനാമോസുമായുള്ള കരാർ അവസാനിച്ചിരിക്കുകയാണ്. പുതിയ കരാർ അനസ് ഇതുവരെ അംഗീകരിച്ചിട്ടില്ല എന്നാണ് വാർത്തകൾ. ലീഗിന്റെ ഘടനയെ കുറിച്ച് തീരുമാനം ആയതിനു ശേഷമേ അനസ് ഇതു സംബന്ധിച്ചു തീരുമാനം എടുക്കു.

രാജ്യത്തിനു വേണ്ടിയും ഐ ലീഗിൽ മോഹൻ ബഗാനു വേണ്ടിയും മികച്ച പ്രകടനം കാഴ്ച വെച്ച അനസ് ഡ്രാഫ്റ്റിൽ എത്തുകയാണെങ്കിൽ ഇന്ത്യയിലെ എല്ലാ മികച്ച ക്ലബുകളും ഈ താരത്തിനു പിറകെ ആകുമെന്നതിൽ സംശയമില്ല. സന്ദേശ് ജിങ്കൻ – അനസ് എടത്തൊടിക കൂട്ടുകെട്ട് ഐ എസ് എല്ലിലും കൊണ്ടുവരാൻ കേരളവും ഒരു കൈ നോക്കിയേക്കാം.

അനസിനെ നിലനിർത്താൻ സാധിച്ചില്ല എങ്കിൽ മിലൻ സിങ്ങിനെ നിലനിർത്താനാകും ഡെൽഹി ഡൈനാനോസ് ശ്രമിക്കുക. ഡി എസ് കെ ശിവജിയൻസിനു വേണ്ടിയാണ് മിലൻ സിങ് ഐ ലീഗിൽ ബൂട്ടു കെട്ടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement