ഡെൽഹി ഡൈനാമോസ് ഡെൽഹി വിടുന്നു

- Advertisement -

ഐ എസ് എല്ലിലെ ഒരു ക്ലബ് കൂടെ നാട് വിടുകയാണ്. ഡെൽഹി ഡൈനാമോസ് ആണ് ഇപ്പോൾ ഡെൽഹി വിട്ട് വേറൊരു നഗരത്തിൽ ചെന്ന് കളിക്കാൻ ഒരുങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധികളും ഒപ്പം ക്ലബിന് ഡെൽഹിയിൽ ആരാധകർ ഇല്ലാത്തതും ഒക്കെ കണക്കിൽ എടുത്താണ് ക്ലബ് ഹോം ഗ്രൗണ്ട് മാറ്റുന്നത്. വരുന്ന സീസണിൽ ഭുവനേശ്വരിൽ കളിക്കാനാണ് ഡെൽഹി ശ്രമിക്കുന്നത്.

കഴിഞ്ഞ സീസണ ദയനീയ പ്രകടനമായി ഡെൽഹി ഐ എസ് എല്ലിൽ കാഴ്ചവെച്ചത്. പലപ്പോഴും ഒഴിഞ്ഞ സ്റ്റേഡിയത്തിൽ കളിക്കേണ്ട ഗതി ആയിരുന്നു ഡെൽഹിക്ക്. നാട് വിട്ട് ഭുവനേശ്വരിൽ പോകും എങ്കിലും ഡെൽഹി ഡൈനാമോസ് എന്ന പേര് ക്ലബ് മാറ്റിയേക്കില്ല. നേരത്തെ പൂനെ സിറ്റിയും തങ്ങൾ പൂനെ വിടും എന്ന് അറിയിച്ചിരുന്നു. പൂനെ സിറ്റി ഹൈദരബാദിലേക്കാണ് മാറാൻ ശ്രമിക്കുന്നത്.

Advertisement