ഡൽഹി ഡയനാമോസ് ദോഹയിലെ ആസ്പൈർ അക്കാദമിയുമായി സഹകരിക്കും.

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗ് ഫ്രാൻഞ്ചൈസികളായ ഡൽഹി ഡയനാമോസ് എഫ് സി യും ദോഹയിൽ നിന്നുന്നുള്ള ആസ്പൈർ അക്കാദമിയുമായി ആണ് ഇന്ന് കരാർ ഒപ്പ് വെച്ചത് . ഇവർ മാനേജ്‌മന്റ് എക്സ്പെർട്ടീസ് ,കോച്ചിങ് ,ട്രെയിനിങ് ,സ്‌കൗട്ടിങ് ,സ്പോർട്സ് സയൻസ് എന്നിങ്ങനെ കാര്യങ്ങളിൽ ഡയനാമോസുമായി സഹകരിക്കും. ഇതിന്റെ ഭാഗമായി ആസ്പൈർ അക്കാദമി കോച്ചുകൾ , ടാലെന്റ്റ് സ്കൗട്ട്സ് , അനലിസ്റ്റുകളും ഉടൻ തന്നെ ഇന്ത്യ യിൽ എത്തും .ഡയനാമോസ് ആസ്പൈർ അക്കാദമിയുമായി കൂടി ചേർന്നു റെസിഡന്റിൽ അക്കാദമികൾ , സോക്കർ സ്‌കൂളുകളും തുടങ്ങും .ഇന്റർനാഷണൽ ഫുട്ബോൾ ക്ലബ്ബുകൾക്ക് തുല്യമായ സൗകര്യങ്ങൾ കാണാൻ കഴിയും .വളർന്നു വരുന്ന താരങ്ങൾക്കു അവരുടെ കഴിവുകൾ വികസിപ്പിക്കാൻ ഉള്ള എല്ലാ അവസരവും ആസ്പൈർ അക്കാദമി വഴി സാധ്യമാകും.

അന്താരാഷ്ട്ര പരിശീലകർ, ലോകത്തിലെ മുന്നിര ക്ലബുകൾ ആയ റയൽ മാഡ്രിഡ്‌, ബാർസിലോണ, ബയേൺ മ്യുണിക് എന്നീ ക്ലബുകളുമായി ചേർന്നുള്ള പരിശീലനം തുടങ്ങിയവ ഖത്തർ ആസ്ഥാനമായുള്ള അക്കാദമിയുടെ പ്രത്യേകത ആണ്. വളർന്നു വരുന്ന ഇന്ത്യൻ താരങ്ങൾക്കു ഇത് മുതൽ കൂട്ട് ആവും എന്നതിൽ സംശയം വേണ്ട. ആസ്പൈർ അക്കാദമിയുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ കരാർ ആണ് ഇന്ന് ഡൽഹി ഡൈനാമോസുമായി ഒപ്പുവെച്ചത്. ലോകത്തിലെ പല മികച്ച ക്ലബുകളുമായി ആസ്‌പൈർ സഹകരിക്കുന്നുണ്ട്. KAS EUPEN ( Belgium) CULTURAL Y DEPORTIVA LEONESA (SPAIN) IDEPENDIENTE DEL VALLE ( ECUADOR ) തുടങ്ങിയ ക്ലബ്ബുകളുമായി ആസ്പൈർ സഹകരിച്ചു വരുന്നു.

കൂടുതൽ വാർത്തകൾക്ക് : https://www.facebook.com/SouthSoccers

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement