കേരള ബ്ലാസ്റ്റേഴ്‌സ് താരം സിയാം ഹംഗൽ ഡൽഹി ഡൈനാമോസിൽ

- Advertisement -

കേരള ബ്ലാസ്റ്റേഴ്‌സ് താരം സിയാം ഹംഗലിനെ സ്വന്തമാക്കി ഡൽഹി ഡൈനാമോസ്. രണ്ടു വർഷത്തെ കരാറിലാണ് താരത്തെ ഡൽഹി ഡൈനാമോസ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് റാഞ്ചിയത്. കഴിഞ്ഞ ഐ എസ്.എൽ സീസണിൽ 8 മത്സരങ്ങൾ കേരളത്തിന് വേണ്ടി കളിച്ച താരമാണ്.

ടാറ്റ ഫുട്ബോൾ അക്കാദമിയിലോടെ ഫുട്ബോളിൽ എത്തിയ സിയാം കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ഐ.എസ്.എല്ലിൽ മുൻപ് നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനും ചെന്നൈയിൻ എഫ് സിക്കും വേണ്ടി താരം കളിച്ചിട്ടുണ്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement