
ഡെൽഹി ഡൈനാമോസിന്റെ രണ്ടാം വിദേശ സൈനിങ്ങും ലാറ്റിനമേരിക്കയിൽ നിന്ന്. ഉറുഗ്വേ താരം മാതിയാസ് മിറബാഹേയെ ആണ് ഡെൽഹി ഡൈനാമോസ് സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ ബ്രസീലിയൻ താരം പൗളീനോ ഡയസുമായി ഡെൽഹി ഡൈനാമോസ് കരാറിൽ എത്തിയിരുന്നു. അറ്റാക്കിങ് മിഡ്ഫീൽഡറായ മാതിയാസ് മുൻ ഉറുഗ്വേ അണ്ടർ 20 താരമാണ്.
Let's roar together and welcome our newest Lion, Matías Mirabaje. A man with a deadly left foot. #RoarWithTheLions pic.twitter.com/Ix90X8Zwb8
— Delhi Dynamos FC (@DelhiDynamos) July 31, 2017
28കാരനായ മിഡ്ഫീൽഡർ മുമ്പ് സാൻ ലൊറൻസോ അത്ലറ്റിക്കോ പരനയൻസ് എന്നീ ക്ലബുകളിൽ കളിച്ചിട്ടുണ്ട്. സാൻ ലൊറൻസയിലായിരിക്കുമ്പോൾ ക്ലബ് ലോകകപ്പ് റണ്ണേഴ്സ് അപ്പുമായിട്ടുണ്ട്. ഡെൽഹി ഡൈനാമോസ് കോച്ച് മിഗ്വേൽ ഏഞ്ചലിനു വേണ്ടി മുമ്പ് കളിച്ചതാണ് ഇപ്പോൾ താരത്തിന് ഡെൽഹിയിലേക്കുള്ള വഴി തെളിച്ചത്. ഭൂരിപക്ഷം ക്ലബുകളെല്ലാം യൂറോപ്യൻ താരങ്ങളുടെ പിറകിൽ പോകുമ്പോ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്ന് താരങ്ങളെ എത്തിച്ച് വ്യത്യസ്തരാവുകയാണ് ഡെൽഹി ഡൈനാമോസ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial