മുൻ ഡെൽഹി ഡൈനാമോസ് കോച്ച് ഇനി പൂനെ സിറ്റിയുടെ കോച്ച്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ഡെൽഹി ഡൈനാമോസിന്റെ കോച്ച് ആയിരുന്ന മിഗ്വേൽ ഏഞ്ചൽ പോർച്ചുഗൽ പൂനെ സിറ്റിയുടെ പരിശീലകനായി ചുമതലയേറ്റു. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിനു ശേഷം ഡെൽഹിയിൽ തുടരില്ല എന്ന് മിഗ്വേൽ അറിയിച്ചിരുന്നു. ഡെൽഹി വിട്ട ശേഷം താൽകാലികമായി സ്പാനിഷ് ക്ലബായ ഗ്രാനഡയുടെ പരിശീലകനായി ചുമതലയേറ്റിരുന്നു. ഗ്രാനഡയുടെ ഫസ്റ്റ് ടീം കോച്ചായായിരുന്നു മിഗ്വേൽ പ്രവർത്തിച്ചത്.

മുമ്പ് റയൽ മാഡ്രിഡ് യൂത്ത് ടീമുകളെയും റയൽ വല്ലാഡോയിഡ് പോലുള്ള മികച്ച ക്ലബുകളെയും മിഗ്വേൽ പോർചുഗൽ പരിശീലിപ്പിച്ചിട്ടുണ്ട്. റയൽ മാഡ്രിഡ് പോലുള്ള വൻ ക്ലബുകളിൽ കളിക്കാരനായും മിഗ്വേൽ തിളങ്ങിയിട്ടുണ്ട്. ഈ സീസണായി മികച്ച സ്ക്വാഡ് ഒരുക്കിയിട്ടുള്ള പൂനെയ്ക്ക് ഒപ്പം മുഗ്വേൽ കൂടി ചേരുമ്പോൾ ടീമിന്റെ കിരീട സാധ്യത കൂടും. കഴിഞ്ഞ‌ സീസണിൽ ഡെൽഹി സ്ക്വാഡ് മോശമായതാണ് പ്രകടനം മോശമാകാൻ കാരണമെന്ന് മിഗ്വേൽ പറഞ്ഞിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial