ഡൽഹി ഡൈനാമോസിനെ മിഗ്വേൽ എയ്ഞ്ചൽ പോർച്ചുഗൽ പരിശീലിപ്പിക്കും

- Advertisement -

ഐഎസ്എല്ലിലെ ഡൽഹി ഡൈനാമോസിന് പുതിയ കോച്ച്, മുൻ റയൽ മാഡ്രിഡ് കളിക്കാരനും റയൽ മാഡ്രിഡ് ബി,സി ടീമുകളുടെ മാനേജരുമായിരുന്ന മിഗ്വേൽ എയ്ഞ്ചൽ പോർച്ചുഗലിനെയാണ് ഡൽഹി ഡൈനാമോസ് പുതിയ കോച്ചായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇറ്റാലിയൻ ലെജൻഡ് സംബറോട്ടയുടെ ഒഴിവിലേക്കാണ് മിഗ്വേൽ വരുന്നത്.

61കാരനായ മിഗ്വേൽ മുൻപ് റയൽ മാഡ്രിഡ് താരമായിരുന്നു. 27 തവണ റയൽ കുപ്പായമണിഞ്ഞ മിഗ്വേൽ ലാലിഗയിൽ റേസിങ് ഡി സെന്റൻഡർ, റയൽ വയാഡോയ്ഡ് എന്നീ ടീമുകളെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഡൈനാമോസിൽ ചേരുന്നതിന് മുൻപ് മിഗ്വേൽ അൾജീരിയയിൽ സിഎസ് കോൺസ്റാന്റിനിസിനെയാണ് പരിശീലിപ്പിച്ചിരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement