ബെംഗളൂരുവിന്റെ ഐ ലീഗ് കിരീടത്തെ അപമാനിച്ച് ഡെൽഹി ഡൈനാമോസ് ഡയറക്ടർ

- Advertisement -

ബെംഗളൂരു എഫ് സിയുടെ ഐ ലീഗ് വിജയത്തെ അപമാനിച്ചും പുച്ഛിച്ചും ഡെൽഹി ഡൈനാമോസ് ഡയറക്ടർ രോഹൻ ഷർമ്മ. ട്വിറ്ററിൽ ആണ് ബെംഗളൂരു എഫ് സിയുടെ ഐ ലീഗ് വിജയം ഒന്നുമല്ല എന്നും പറഞ്ഞാണ് ബെംഗളൂരു ആരാധകർ ആ വിജയം കൊണ്ടാടുന്നതിനെ കളിയാക്കി കൊണ്ട് രോഹൻ ഷർമ്മ എത്തിയത്.

ഫുട്ബോളിനെ കുറിച്ച് ഒരു ധാരണയും രോഹൻ ഷർമ്മക്കില്ല എന്നു ബോധിപ്പിക്കുന്ന തരത്തിൽ ഉള്ള ഒരു ട്വീറ്റാണ് ഇതിനായി രോഹൻ ഉപയോഗിച്ചതും. ന്യൂകാസിൽ യുണൈറ്റഡ് ചാമ്പ്യൻഷിപ്പ് ജയിച്ചത് ആഘോഷിക്കുന്നതു പോലെയാണ് ബെംഗളൂരുവിന്റെ ആഘോഷം എന്നായിരുന്നു രോഹൻ ട്വീറ്റ് ചെയ്തത്.

ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ചരിത്രമുള്ള ക്ലബിനെയാണ് ബെംഗളൂരുവിനെ അപമാനിക്കാൻ വേണ്ടി താരതമ്യപ്പെടുത്തിയത് എന്നതു തന്നെ രോഹന്റെ ഫുട്ബോളിനെ കുറിച്ചുള്ള ബോധം വ്യക്തമാക്കുന്നു എന്നാണ് ബെംഗളൂരു ആരാധകർ പ്രതികരിച്ചത്. ട്വിറ്ററിൽ മണിക്കൂറുകളോളമാണ് ഈ വിവാദത്തിൽ രോഹൻ ഷർമ്മ പ്രതികരിച്ചത്.

ഐ ലീഗ് ഇപ്പോഴും രാജ്യത്തെ ഒന്നാം ഡിവിഷനാണെന്ന് ഓർമിപ്പിച്ച ബെംഗളൂരു ആരാധകനോട്  ഐ ലീഗ് അത്ര മികച്ചതാണ് എങ്കിൽ എന്തിനാണ് ഐ എസ് എല്ലിലേക്ക് വന്നത് എന്നും ചോദിക്കുന്നു. എന്തായാലും ആരാധകരെ‌ ക്ഷാമം ഇപ്പോഴേ ഉള്ള ഡെൽഹി ഡൈനാമോസ് കുറച്ച് ശത്രുക്കളെ ഇന്നലെ കൂട്ടി എന്ന് പറയാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement