ഡിഫൻസ് ശക്തമാക്കാൻ തീരുമാനിച്ച് കേരള ബ്ലാസ്റ്റേഴ്സ്, തിരി ഇനി മഞ്ഞ ജേഴ്സിയിൽ

- Advertisement -

ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനങ്ങൾ മോശമാകാനുള്ള പ്രധാന കാരണം പ്രതിരോധത്തിലെ പിഴവുകൾ ആയതിനാൽ ഡിഫൻസ് ശക്തമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഐ എസ് എല്ലിലെ തന്നെ മികച്ച സെന്റർ ബാക്കുകളിൽ ഒന്നായ തിരിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് എത്തിച്ചിരിക്കുന്നത്. തിരിയും ബ്ലാസ്റ്റേഴ്സും തമ്മിൽ കരാറിൽ എത്തി. അടുത്ത സീസൺ മുതൽ തിരി ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സിയിൽ ആകും കളിക്കുക.

താരത്തിന്റെ ജംഷദ്പൂർ എഫ് സിയുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കും.
ഡിഫൻഡറായ തിരി അവസാന മൂന്ന് സീസണിലും ജംഷദ്പൂരിന്റെ പ്രധാന താരമായിരുന്നു. ജംഷദ്പൂരിന്റെ ക്യാപ്റ്റനുമായിരുന്നു അദ്ദേഹം. ഐ എസ് എല്ലിൽ ഇതുവരെ 72 മത്സരങ്ങൾ താരം കളിച്ചു. 3 ഗോളുകൾ നേടിയിട്ടും ഉണ്ട്. 2016ൽ എ ടി കെ ജേഴ്സിയിലാണ് ആദ്യം തിരി സ്പെയിനിൽ നിന്ന് ഇന്ത്യയിൽ എത്തിയത്. മുമ്പ് അത്ലറ്റിക്കോ മാഡ്രിഡ് ബി ടീമിനു വേണ്ടി ബൂട്ടു കെട്ടിയിട്ടുണ്ട്.

Advertisement