ദീപക് ഇനി എ ടി കെ മോഹൻ ബഗാനിൽ

ചെന്നൈയിൻ വിട്ട യുവതാരം ദീപക് ടാംഗ്രിയെ മോഹൻ ബഗാൻ സ്വന്തമാക്കി. 22കാരനായ വെർസറ്റൈൽ താരത്തെ രണ്ടു വർഷത്തെ കരാറിലാണ് മോഹൻ ബഗാൻ സൈൻ ചെയ്തത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വന്നു. മിഡ്ഫീൽഡറായും വിങ് ബാക്കയും കളിക്കാൻ കഴിവുള്ള താരമാണ് ദീപക്. കഴിഞ്ഞ സീസണിൽ ചെന്നൈയിൻ ഡിഫൻസിലെ സജീവ സാന്നിദ്ധ്യമായിരുന്നു. 17 മത്സരങ്ങൾ കഴിഞ്ഞ സീസണിൽ കളിച്ചു.

2018ലാണ് ചെന്നൈയിന് ദീപകിനെ സ്വന്തമാക്കിയത്. ആദ്യ സീസണിൽ താരത്തെ ചെന്നൈയിൻ ആരോസിന് ലോണിൽ നൽകി. ഈ സീസൺ ഉൾപ്പെടെ രണ്ടു സീസണിൽ ദീപക് ആരോസിനായി ഐ ലീഗ് കളിച്ചിട്ടുണ്ട്. മോഹൻ ബഗാൻ അക്കാദമിയിലൂടെ വളർന്നു വന്ന താരം കൂടിയാണ് ദീപക്.

Exit mobile version