Site icon Fanport

ദീപകും എ ടി കെ മോഹൻ ബഗാനിലേക്ക്

ഇന്നലെ ചെന്നൈയിൻ വിടുന്നു എന്ന് അറിയിച്ച യുവതാരം ദീപക് ടാംഗ്രിയെ മോഹൻ ബഗാൻ സ്വന്തമാക്കും. 22കാരനായ വെർസറ്റൈൽ താരത്തെ മൂന്ന് വർഷത്തെ കരാറിലാകും മോഹൻ ബഗാൻ സൈൻ ചെയ്യുന്നത്. മിഡ്ഫീൽഡറായും വിങ് ബാക്കയും കളിക്കാൻ കഴിവുള്ള താരമാണ് ദീപക്. കഴിഞ്ഞ സീസണിൽ ചെന്നൈയിൻ ഡിഫൻസിലെ സജീവ സാന്നിദ്ധ്യമായിരുന്നു. 17 മത്സരങ്ങൾ കഴിഞ്ഞ സീസണിൽ കളിച്ചു.

2018ലാണ് ചെന്നൈയിന് ദീപകിനെ സ്വന്തമാക്കിയത്. ആദ്യ സീസണിൽ താരത്തെ ചെന്നൈയിൻ ആരോസിന് ലോണിൽ നൽകി. ഈ സീസൺ ഉൾപ്പെടെ രണ്ടു സീസണിൽ ദീപക് ആരോസിനായി ഐ ലീഗ് കളിച്ചിട്ടുണ്ട്. മോഹൻ ബഗാൻ അക്കാദമിയിലൂടെ വളർന്നു വന്ന താരം കൂടിയാണ് ദീപക്.

Exit mobile version