മറ്റൊരു വൻ സൈനിങ് കൂടെ, ഡേവിഡ് വില്യംസെയും മുംബൈ സിറ്റി സ്വന്തമാക്കി

Img 20220520 124042

മുംബൈ സിറ്റി കാശെറിഞ്ഞ് വൻ ടീം ഒരുക്കകയാണ്‌. കഴിഞ്ഞ സീസണിലെ നിരാശ തീർക്കാൻ ശ്രമിക്കുന്ന മുംബൈ സിറ്റി കഴിഞ്ഞ ദിവസം ഗ്രെഗ് സ്റ്റുവർടിനെ സ്വന്തമാക്കിയിരുന്നു. ഇന്ന് അവർ മോഹൻ ബഗാൻ താരം ഡേവിഡ് വില്യംസിനെയും സ്വന്തമാക്കി. ഒരു വർഷത്തെ കരാറിലാണ് ഡേവിഡ് വില്യംസ് മുംബൈ സിറ്റിയിൽ എത്തുന്നത്‌.
Picsart 22 05 20 12 23 21 213
അവസാന മൂന്ന് സീസണിലും എ ടി കെയുടെ ഒപ്പം ഡേവിഡ് വില്യംസ് ഉണ്ടായിരുന്നു. രണ്ട് സീസൺ മുമ്പ് എടി കെ യെ ഐ എസ് എൽ ചാമ്പ്യന്മാരാക്കിയതിൽ പ്രധാന പങ്കുവഹിച്ച താരം കൂടിയാണ് ഡേവിഡ് വില്യംസ്. എന്നാൽ കഴിഞ്ഞ സീസണിൽ വില്യംസിന് അധികം അവസരം ലഭിച്ചിരുന്നില്ല. പലപ്പോഴും ബെഞ്ചിൽ ആയിരുന്നു. ഇതാണ് താരം ക്ലബ് വിടാൻ കാരണം‌

34കാരനായ താരം കഴിഞ്ഞ മൂന്ന് സീസണിലായി എ ടി കെയ്ക്ക് വേണ്ടി 17 ഗോളുകളും ഒപ്പം 8 അസിസ്റ്റും സംഭാവന ചെയ്തിരുന്നു. 55 മത്സരങ്ങൾ ആകെ കളിച്ചിട്ടുണ്ട്.

Previous articleധോണിയുടെ അവസാന കളി, സഞ്ജുവിന് രണ്ടാമനാകാനുള്ള കളി
Next articleഒരു ഐ പി എൽ ഫ്രാഞ്ചൈസിക്ക് വേണ്ടി 7000 റൺസ് നേടുന്ന ആദ്യ താരമായി കോഹ്ലി