ജയിച്ചേ മതിയാകു, ടേബിളിൽ കൊൽക്കത്തയെ മറികടക്കണം ; ഡേവിഡ് ജെയിംസ്

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിച്ചേ മതിയാകൂ എന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ്. ഇന്ന് മുംബൈ സിറ്റിയെ നേരിടുന്നതിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ജെയിംസ് ഇന്നത്തെ കളി നിർണായകമാണെന്ന് പറഞ്ഞത്.

ഒരു കളി പരാജയപ്പെടാൻ ഉള്ള അവസ്ഥയിലല്ല കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. ഇന്ന് ജയിക്കണം എന്നും എടികെ കൊൽക്കത്തയെ ടേബിളിൽ മറികടക്കേണ്ടതുണ്ട് എന്നും ജെയിംസ് പറഞ്ഞു. അവസാന രണ്ടു മത്സരങ്ങളിലെ ഫലങ്ങളും കളിക്കാരുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്.

മുംബൈ മികച്ച ടീമാണെന്നും, അതുകൊണ്ടാണ് മുംബൈ പോയന്റ് ടേബിളിൽ മുന്നിലുള്ളത് എന്നും ജെയിംസ് പറഞ്ഞു. ചെറിയ ഇടവേളകളെ മത്സരങ്ങൾക്ക് ഇടയിൽ ഉള്ളൂ എന്നതിനാൽ ടീമിൽ മാറ്റങ്ങൾ വരുത്തിയേക്കും എന്ന സൂചനയും ജെയിംസ് നൽകി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement