Picsart 23 02 06 15 32 32 985

“ഡാനിഷ് കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിച്ച താരമാണ്, വരും സീസണിലും ടീമിന്റെ പ്രധാന ഭാഗമായിരിക്കും”

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് ഡാനിഷ് ഫാറൂഖിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണിൽ തന്നെ ആഗ്രഹിച്ചിരുന്നു എന്ന് ഇവാൻ വുകമാനോവിച്. ഞങ്ങൾക്ക് ഏറെ താല്പര്യം ഉണ്ടായിരുന്ന താരമാണ് ഡാനിഷ്. ഞങ്ങൾക്ക് ആവശ്യമുള്ളത് കൊണ്ട് തന്നെയാണ് ഡാനിഷ് ടീമിലേക്ക് എത്തിയത് എന്നും കോച്ച് പറഞ്ഞു. ഈ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കത്തിൽ തന്നെ ഡാനിഷുമായി കരാറിൽ എത്തിയിരുന്നു. സാങ്കേതിക നടപടികൾ തീർക്കേണ്ടത് കൊണ്ടാണ് ഇത്ര വൈകിയത്. കോച്ച് പറഞ്ഞു.

ടീമിന് കരുത്തേകാൻ ഡാനിഷിന് ആകും. വ്യത്യസ്ത റോളുകൾ കളിക്കാൻ കഴിവുള്ള താരം കൂടിയാണ്‌. ഇപ്പോൾ മാത്രമല്ല വരും സീസണുകളിലും ഫാറൂഖ് ഞങ്ങളുടെ ടീമിന് പ്രധാനപ്പെട്ട താരമായിരിക്കും. കോച്ച് പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് എതിരെ സബ്ബായി കൊണ്ട് ഡാനിഷ് കേരള ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റം നടത്തിയിരുന്നു. നാളെ ചെന്നൈയിന് എതിരായ മത്സരത്തിൽ ഡാനിഷ് ആദ്യമായി കൊച്ചിയിൽ മഞ്ഞ ജേഴ്സിയിൽ ഇറങ്ങും.

Exit mobile version