കേരള ബ്ലാസ്റ്റേഴ്സിന് പുതിയതാരം, ഡാനിഷ് ഫാറൂഖ് ഇനി മഞ്ഞ ജേഴ്സിയിൽ

Newsroom

Picsart 23 01 31 01 07 09 016
Download the Fanport app now!
Appstore Badge
Google Play Badge 1

ബെംഗളൂരു എഫ് സിയുടെ അറ്റാക്കിംഗ് താരം ഡാനിഷ് ഫാറൂഖി ഇനി കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ ചേർന്നു. നേരത്തെ തന്നെ ഡാനിഷ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തും എന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോൾ ഡാനിഷ് ബ്ലാസ്റ്റേഴ്സിന്റെ താരമായി മാറി കഴിഞ്ഞു. ഡാനിഷ് നാളെ മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാമ്പിൽ ചേരും എന്ന് IFTWC റിപ്പോർട്ട് ചെയ്യുന്നു.

കേരള ബ്ലാസ്റ്റേഴ്സ് 23 01 31 01 07 17 776

2021ൽ ആയിരുന്നു ഡാനിഷ് റിയൽ കാശ്മീരിൽ നിന്ന് ബെംഗളൂരു എഫ് സിയിൽ എത്തിയത്‌. രണ്ട് സീസണികായി ബെംഗളൂരു എഫ് സിക്ക് ആയി 27 ഐ എസ് എൽ മത്സരങ്ങൾ കളിച്ച താരം നാലു ഗോളുകൾ നേടിയിട്ടുണ്ട്. രണ്ടസിസ്റ്റും താരം സംഭാവന ചെയ്തു.

ഡാനിഷ് ജമ്മു & കാശ്മീർ ബാങ്ക് ഫുട്ബോൾ അക്കാദമിക്ക് വേണ്ടി കളിച്ചു കൊണ്ടാണ് കരിയർ തുടങ്ങിയത്. അദ്ദേഹത്തിന്റെ അവിടുത്തെ പ്രകടനങ്ങൾ കണ്ടാണ് ഐ-ലീഗ് രണ്ടാം ഡിവിഷൻ ക്ലവായ ലോൺസ്റ്റാർ കശ്മീരിലേക്കു താരം എത്തുന്നത്. പിന്നീട് താരം റിയൽ കശ്മീരിലേക്കും നീങ്ങി.

ഐ-ലീഗിലെ മൂന്ന് സീസണുകളിലായി റിയൽ കാശ്മീരിനായി 48 മത്സരങ്ങളിൽ കളിച്ച ഫാറൂഖ് അക്കാലത്ത് ഏഴ് ഗോളുകളും അഞ്ച് അസിസ്റ്റുകളും രജിസ്റ്റർ ചെയ്തു. ഫാറൂഖ് റിയൽ കശ്മീരിനൊപ്പം 2020 ഐ‌എഫ്‌എ ഷീൽഡ് കിരീടവും സെക്കൻഡ് ഡിവിഷൻ ഐ ലീഗും സ്വന്തമാക്കിയിട്ടുണ്ട്.