സാൽഗോക്കർ താരം ഡാനിയൽ ഗോമസിനെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി

സാൽഗോക്കറിന്റെ താരമായിരുന്ന ഡാനിയൽ ഗോമസ് ഇനി ഈസ്റ്റ് ബംഗാളിൽ കളിക്കും. താരം ഒരു വർഷത്തെ കരാറിൽ കൊൽക്കത്തൻ ക്ലബിൽ ചേർന്നതായു ഈസ്റ്റ് ബംഗാൾ ഇന്ന് ഔദ്യോഗികമായി അറിയിച്ചു. ഒരു വർഷത്തേക്ക് കരാർ നീട്ടാനും കരാറിൽ വ്യവസ്ഥയുണ്ട്. സൽഗോക്കറുമായുള്ള കരാർ റദ്ദാക്കിയാണ് പ്രതിരോധക്കാരന് ഈസ്റ്റ് ബംഗാളിൽ എത്തിയത്. സെന്റർ-ബാക്ക് ആയും ലെഫ്റ്റ് ബാക്കായും കളിക്കാൻ കഴിവുള്ള താരനാണ്. കഴിഞ്ഞ സീസണിൽ സാൽഗോക്കർ ടീമിന്റെ സ്റ്റാർടിംഗ് ഇലവനിൽ സ്ഥിരമായി അദ്ദേഹം ഉണ്ടായിരുന്നു. ഗോവ പ്രോ ലീഗിൽ അവർക്കായി 10 മത്സരങ്ങളിൽ താരം കളിച്ചു.

Exit mobile version