Picsart 23 10 21 20 45 29 074

അഴിച്ചുപണി തുടരുന്നു, ഡെയ്സുകെയും കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജാപ്പനീസ് ഫോർവേഡ് ഡെയ്സുകെ സകായിയും ക്ലബ് വിട്ടു. ഇന്ന് ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ ഡെയ്സുകെ കേരള ബ്ലാസ്റ്റേഴ്സ് വിട്ടതായി ക്ലബ് അറിയിച്ചു. താരത്തിന്റെ ടീമിനായുള്ള സംഭാവനകൾക്ക് നന്ദി പറയുന്നതായും ക്ലബ് കുറിച്ചു. ഈ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ സ്ഥിര സാന്നിദ്ധ്യം ആയിരുന്നു ഡെയ്സുകെ.

ലീഗിൽ 21 മത്സരങ്ങൾ കളിച്ച ഡെയ്സുകെ 3 ഗോളും 1 അസിസ്റ്റും സംഭാവന ചെയ്തു. താരം ഒരു വർഷത്തെ കരാറിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. ഡെയ്സുകെയുടെ കരാർ പുതുക്കേണ്ട എന്ന് ക്ലബ് തന്നെ തീരുമാനിക്കുക ആയിരുന്നു.

ജപ്പാൻ, തായ്‌ലൻഡ്, ബെൽജിയം എന്നിവിടങ്ങളിലെ വിവിധ ലീഗുകളിൽ കളിച്ചിട്ടുള്ള താരമാണ് സകായ്.

Exit mobile version