Picsart 24 01 15 11 21 49 995

ബെംഗളൂരു എഫ് സി സ്ട്രൈക്കർ കർടിസ് മെയിൻ ക്ലബ് വിട്ടു

ഇംഗ്ലീഷ് സ്‌ട്രൈക്കർ കർട്ടിസ് മെയിൻ ബെംഗളൂരു എഫ്‌സി വിട്ടു. ഈ സീസൺ അവസാനം വരെ കരാർ ഉണ്ടായിരുന്നു എങ്കിലും താരവും ക്ലബും തമ്മിൽ പിരിയാൻ തീരുമാനിച്ചിരിക്കുകയാണ്. ബെംഗളൂരു എഫ് സിയിൽ വലിയ പ്രതീക്ഷയോടെ ആണ് എത്തിയത് എങ്കിലും കാര്യമായി തിളങ്ങാൻ മെയിന് ആയിരുന്നില്ല. ഐ എസ് എല്ലിൽ 8 മത്സരങ്ങൾ കളിച്ച മെയിൻ ആകെ 2 ഗോളുകൾ ആണ് നേടിയത്.

സ്കോട്ടിഷ് പ്രീമിയർഷിപ്പിൽ സെന്റ് മിറനിൽ നിന്നായിരുന്നു താരം ബെംഗളൂരുവിൽ എത്തിയത്. ഇനി ഇന്ത്യ വിടാൻ ആണ് സാധ്യത. ഇംഗ്ലീഷ് ക്ലബായ സണ്ടർലാൻഡ് എഎഫ്‌സിയിലൂടെയാണ് കരിയർ ആരംഭിച്ച താരമാണ് മെയിൻ. ബെംഗളൂരു ഉടൻ പകരക്കാരനെ സൈൻ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

Exit mobile version