കോറോയ്ക്ക് ഒപ്പം കളിക്കുന്നത് തന്നെ മെച്ചപ്പെടുത്തുന്നു എന്ന് മൻവീർ

- Advertisement -

സ്പാനിഷ് സ്ട്രൈക്കർ കോറോയ്ക്ക് ഒപ്പം കളിക്കുന്നത് തന്നെ മെച്ചപ്പെടുത്തുന്നുണ്ട് എന്ന് യുവ താരം മൻവീർ സിങ്. കോറോയ്ക്ക് ഒപ്പം കളിക്കുന്നു എന്നത് വലിയ കാര്യമാണ്. അത്രയും വലിയ പ്രൊഫൈൽ ഉള്ള താരമാണ് കോറോ എന്നും മൻവീർ പറഞ്ഞു. അവസാന രണ്ടു വർഷമായി ലീഗിലെ ടോപ്പ് സ്കോറർ ആണ് കോറോ. അദ്ദേഹത്തിന്റെ ടച്ചും ഡിസിഷൻ മേകിംഗുമൊക്കെ അത്ര മികച്ചതാണെന്നും മൻവീർ പറഞ്ഞു.

ട്രെയിനിങ് സെഷനിൽ കോറോയ്ക്ക് ഒപ്പം കളിക്കുന്നത് തന്നെ വലിയ രീതിയിൽ മെച്ചപ്പെടുത്തുന്നുണ്ട്. പരിശീലകൻ ലൊബേരയുടെ പരിശീലന രീതികളും തന്നെ ഒരുപാട് സഹായിക്കുന്നുണ്ട് എന്ന് മൻവീർ പറഞ്ഞു. തന്നെ മാത്രമല്ല ഇന്ത്യൻ താരങ്ങൾക്ക് മൊത്തം സഹായകമാകുന്നത് ആണ് ലൊബേരയുടെ പരിശീലന രീതികൾ. മൻവീർ പറഞ്ഞു.

Advertisement