കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഫർ നിരസിച്ച് കോറോ, എഫ് സി ഗോവയിൽ പുതിയ കരാർ

സൂപ്പർ സ്ട്രൈക്കർ കോറോയെ എഫ് സി ഗോവ നിലനിർത്തി. ഐ എസ് എല്ലിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായ കോറോ ഇന്ന് ക്ലബുമായി പുതിയ കരാറിൽ ഒപ്പുവെച്ചു. കേരള ബ്ലാസ്റ്റേഴ്സ് നൽകിയ വമ്പൻ ഓഅർ നിരസിച്ചാണ് കോറോ ഗോവയുമായി കരാർ പുതുക്കിയത്. അവസാന രണ്ട് ഐ എസ് എൽ സീസണുകളിലെയും ടോപ്പ് സ്കോറർ ആയിരുന്നു കോറോ. കഴിഞ്ഞ സീസണിലെ ഗോളുകളോടെ ഐ എസ് എല്ലിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആയും കോറോ മാറിയിരുന്നു.

ഇതിനകം തന്നെ എഡു ബേഡിയ, അഹ്മദ് ജാഹു, പെന, ഫാൾ തുടങ്ങി പ്രമുഖ വിദേശ താരങ്ങളുടെ ഒക്കെ കരാർ പുതുക്കിയ എഫ് സി ഗോവ ഇതോടെ അടുത്ത സീസണിലും ശക്തമായി തുടരുമെന്ന് ഉറപ്പായി. കഴിഞ്ഞ ഐ എസ് എല്ലിൽ റണ്ണേഴ്സ് അപ്പായിരുന്നു ഗോവ. ഗോവയ്ക്കായി ഇതുവരെ 40 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ച കോറോ 34 ഗോളുകൾ നേടിയിട്ടുണ്ട്. 12 അസിസ്റ്റും കോറോയുടെ പേരിൽ ഐ എസ് എല്ലിൽ ഉണ്ട്.

കോറോയ്ക്കായി എ ടി കെ കൊൽക്കത്ത, ജംഷദ്പൂർ എന്നീ ക്ലബുകളും രംഗത്ത് ഉണ്ടായിരുന്നു.