“ആശാൻ വിളിക്ക് എപ്പോഴും കടപ്പെട്ടിരിക്കും” – കോപ്പലാശാൻ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ജംഷദ്പൂരിൽ എത്തിയിട്ടും കേരള ഫുട്ബോൾ ആരാധകരുടെ സ്നേഹം മറക്കാൻ കഴിയാതെ കോപ്പൽ ആശാൻ. ആശാൻ എന്നു എന്നെ വിളിക്കുന്നതിൽ സന്തോഷമാണെന്നും. അങ്ങനെയൊരു പേരിൽ അഭിമാനം കൊള്ളുന്നു എന്നും കോപ്പൽ ആശാൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനു നൽകിയ പ്രതികരണത്തിനിടയിലാണ് സ്റ്റീവ് കോപ്പൽ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്.

കഴിഞ്ഞ സീസണിൽ വളരെ‌ മോശം തുടക്കമായിട്ടും ആരാധകർ പൂർണ്ണ പിന്തുണയോടെ ടീമിനോടൊപ്പം നിന്നതും കോപ്പാലാശാൻ സ്മരിച്ചു. എന്നാൽ ബ്ലാസ്റ്റേഴ്സ് ടീം വിടാനുള്ള തീരുമാനത്തിനു കാരണം പണമാണെന്ന ആരോപണം ഉണ്ടല്ലോ എന്ന ചോദ്യത്തിന് ചോദ്യം ചോദിക്കുന്നവരുടെ അതേ ഭാഷയിൽ പ്രതികരിക്കാൻ താനില്ലാ എന്നും സ്റ്റീവ് കോപ്പൽ കൂട്ടി ചേർത്തു.

ഇത്തവണ ജംഷദ്പൂർ എഫ് സിയെ കിരീടം ചൂടിക്കുകയാണ് ലക്ഷ്യം. മികച്ച ടീമിനെയാണ് ഡ്രാഫ്റ്റിൽ ലഭിച്ചത് മികച്ച വിദേശ സൈനിങ്ങുകൾ കൂടി വന്നാൽ ടീം ടൈറ്റിൽ നേടാൻ പ്രാപ്തിയുള്ളതാകും എന്നും ആശാൻ പറഞ്ഞു. മുൻ എടികെ താരം തിരിയെ കഴിഞ്ഞ ദിവസം ആദ്യ വിദേശ സൈനിങ്ങായി ടാറ്റ ടീമിലെത്തിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement