പഴയ ഡിഫൻഡർ ശിഷ്യനെ ടീമിലെത്തിച്ച് കോപ്പലാശാൻ

കോപ്പലാശാൻ തന്റെ മുൻകാല ശിഷ്യന്മാരെ ജംഷദ്പൂരിൽ എത്തിക്കുന്ന തിരക്കിലാണ്. സ്റ്റീവ് കോപ്പലിന്റെ കീഴിൽ മുമ്പ് കളിച്ചിട്ടുള്ള ഡിഫൻഡർ ആൻഡ്രെ ബൈക്കി ആണ് ജംഷദ്പൂർ ഡിഫൻസിൽ എത്തിയിരിക്കുന്നത്. മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടിയും ഐ എസ് എല്ലിൽ ബൈകി കളിച്ചിട്ടുണ്ട്. റീഡിംഗിൽ കളിച്ചിരുന്ന കാലത്ത് ബൈകിയുടെ മാനേജർ ആയിരുന്നു സ്റ്റീവ് കോപ്പൽ.

ഇംഗ്ലണ്ടിലെ ലീഗ് 2വിൽ പോർട്ട് വാലി ക്ലബിലായിരുന്നു ബൈകി കഴിഞ്ഞ സീസണിൽ കളിച്ചത്. കഴിഞ്ഞ സീസണിൽ ഏഴു മത്സരങ്ങളിൽ മാത്രമെ പക്ഷെ ബൈക്കി ബൂട്ടു കെട്ടിയുള്ളൂ. 32കാരനായ താരം ഡിഫൻസീവ് മിഡ്ഫീൽഡർ ആയും കളിക്കാൻ കഴിവുള്ള താരമാണ്. കാമറൂണിനു വേണ്ടി 25ലധികം രാജ്യാന്തര മത്സരങ്ങളും കളിച്ചിട്ടുണ്ട് ബൈകി.

റീഡിംഗിനു പുറമെ ബേൺലി, മിഡിൽസ്ബ്രോ, ബ്രിസ്റ്റൽ സിറ്റി, ചാൾട്ടൺ അത്ലറ്റിക്ക് തുടങ്ങി മികച്ച ഇംഗ്ലീഷ് ടീമുകൾക്കു വേണ്ടിയും ബൈകി കളിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പൂനെ സിറ്റിയിൽ സൈൻ ചെയ്തിരുന്നു എങ്കിലും പരിക്ക് കാരണം കഴിഞ്ഞ ഐ എസ് എല്ലിൽ കളിക്കാൻ താരത്തിനു കഴിഞ്ഞിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലോകകപ്പ് യോഗ്യത; സൂപ്പർ ഗോളുകളോടെ സൗദിയെ വീഴ്ത്തി യു എ ഇ
Next articleടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി സ്റ്റീവ് ഒക്കീഫേ, ഏകദിനത്തില്‍ കെയിന്‍ റിച്ചാര്‍ഡ്സണ്‍