സ്റ്റീവ് കോപ്പൽ ഇനി എടികെയുടെ ആശാൻ

- Advertisement -

സ്റ്റീവ് കോപ്പലിന്റെ എ ടി കെ കൊൽക്കത്തയിലേക്കുള്ള യാത്ര ഔദ്യോഗികമായി. എ ടി കെ കൊൽക്കത്ത തങ്ങളുടെ പരിശീലകനായി സ്റ്റീവ് കോപ്പലിനെ ഇന്ന് നിയമിച്ചു. അവസാന ഒരാഴ്ചയായി കൊൽക്കത്തയിൽ ഉണ്ടായിരുന്ന സ്റ്റീവ് കോപ്പലുമായി നടത്തിയ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ക്ലബും പരിശീലകനും കരാറിൽ ഒപ്പുവെച്ചത്.

കഴിഞ്ഞ തവണ ദയനീയമായ ലീഗായിരുന്നു എ ടി കെ കൊൽക്കത്തയ്ക്ക്. മൂന്നു പരിശീലകരെ ആണ് കഴിഞ്ഞ തവണ കൊൽക്കത്ത പരീക്ഷിച്ചത്. എന്നിട്ടും ഫലമൊന്നും ഉണ്ടായില്ല. അവസാന രണ്ടു സീസണുകളിലും ഭേദപ്പെട്ട പ്രകടനമായിരുന്നു സ്റ്റീവ് കോപ്പലിന്റെ ടീമുകൾക്ക്. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായിരുന്നപ്പോൾ കോപ്പം കേരളത്തെ ഫൈനൽ വരെ എത്തിച്ചിരുന്നു. അന്ന് ഇതേ കൊൽക്കത്തയോടാണ് കോപ്പൽ കലാശ പോരാട്ടത്തിൽ പരാജയപ്പെട്ടത്. കഴിഞ്ഞ വർഷം ജംഷദ്പൂരിനൊപ്പം തുടക്കത്തിൽ പതറിയെങ്കിലും കോപ്പലിന്റെ ടീം അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു.

എ ടി കെ കൊൽക്കത്തയിൽ എത്തിയതിൽ സന്തോഷമുണ്ടെന്നും, ഐ എസ് എല്ലിൽ മികച്ച ചരിത്രമുള്ള എ ടി കെയുടെ ഒപ്പമുള്ള യാത്രയെ ആകാംക്ഷയോടെയാണ് കാണുന്നത് എന്നും സ്റ്റീവ് കോപ്പൽ കരാർ ഒപ്പുവെച്ചതിന് ശേഷം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement