ബ്ലാസ്റ്റേഴ്സിൽ വീണ്ടും ആശാൻ ആകാഞ്ഞത് ദൗർഭാഗ്യം കൊണ്ട് എന്ന് കോപ്പലാശാൻ

- Advertisement -

Jamshedpur FCകേരള ബ്ലാസ്റ്റേഴ്സിനെതിരെ അങ്കം കുറിക്കാൻ ഒരുങ്ങുന്നതിന് മുമ്പ് മനസ്സ് തുറന്ന് ജംഷദ്പൂർ പരിശീലകൻ സ്റ്റീവ് കോപ്പൽ. കേരളത്തിലേക്ക് പരിശീലകനായി തിരിച്ചുവരാൻ കഴിയാത്തത് ദൗർഭാഗ്യകരമാണ് എന്നാണ് ബ്ലാസ്റ്റേഴ്സിന്റെ മുൻ കോച്ചും ആരാധകരുടെ പ്രിയ ആശാനുമായ കോപ്പൽ പറഞ്ഞിരിക്കുന്നത്. കേരളത്തിൽ വളരെ‌ മികച്ച സ്വീകരണമാണ് രണ്ടു ദിവസമായി കിട്ടിയത് എന്നും കോപ്പൽ പറഞ്ഞു.

ഇന്ന് രാത്രിയാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ കോപ്പലിന്റെ ജംഷദ്പൂർ ഇറങ്ങുന്നത്. തന്റെ കേരളത്തിലേക്കുള്ള ഇപ്പോഴത്തെ യാത്രയുടെ ലക്ഷ്യം ജംഷദ്പൂരിനെ വിജയത്തിലേക്ക് നയിക്കുക മാത്രമാണെന്ന് കോപ്പൽ പറഞ്ഞു.

ആശാൻ എന്ന പേര് നൽകിയതിന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് എന്നും നന്ദിയുണ്ടാകും എന്നും ആശാൻ കൂട്ടിചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement