
ഐ എസ് എൽ സീസണിലെ ഏറ്റവും മികച്ച ഗോളായി കേരള ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീതിന്റെ ഗോൾ തിരഞ്ഞെടുക്കപ്പെട്ടു. പൂനെയിൽ വെച്ച് മത്സരം സമനിലയിലാവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ ഒരു ബുള്ളറ്റ് ഷോട്ടിലൂടെ വിനീത് നേടിയ ഗോളാണ് താരത്തെ അവാർഡിന് അർഹനാക്കിയത്. പെകുസണിന്റെ പാസിൽ നിന്നായിരുന്നു വിനീത് ഗോൾ നേടിയത്. വോട്ടിങ്ങിലൂടെ ഫുട്ബോൾ ആരാധകരാണ് മികച്ച ഗോൾ തിരഞ്ഞെടുത്തത്.
A goal worthy enough to win any game! Well done, @ckvineeth!
#LetsFootball #PUNKER pic.twitter.com/Y5KRs7oFLk— Indian Super League (@IndSuperLeague) February 2, 2018
മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 2-1നാണ് വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ജാക്കിചന്ദിന്റെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്സ് മുൻപിലെത്തിയെങ്കിലും പൂനെ എമിലാനോ അൽഫാറോയുടെ വിവാദ പെനാൽറ്റി ഗോളിലൂടെ സമനില ഗോൾ പിടിക്കുകയായിരുന്നു. തുടർന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ച വിനീതിന്റെ ഗോൾ പിറന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial