പരിക്ക് മാറി, സി കെ വിനീത് നാളെ ഇറങ്ങും

- Advertisement -

പരിക്കിൽ നിന്ന് മുക്തമായി നാളെ സി കെ വിനീത് വീണ്ടും ബ്ലാസ്റ്റേഴ്സ് ജേഴ്സി അണിയും. രണ്ടാഴ്ചയോളമായി പരിക്ക് കാരണം പുറത്ത് ഇരിക്കുകയായിരുന്നു കേരളത്തിന്റെ താരം കഴിഞ്ഞ ദിവസം മുതൽ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങി. വിനീത് പരിക്കിൽ നിന്ന് തിരിച്ചുവന്നു എന്നും, ടീമിനൊപ്പം ട്രെയിൻ ചെയ്യുന്നുണ്ട് എന്നും കോച്ച് ഡേവിഡ് ജെയിംസ് വ്യക്തമാക്കി.

നാളത്തെ ടീം സിലക്ഷന് വിനീതും തയ്യാറാണെന്നും എന്നാൽ നാളത്തെ ടീം എന്താകുമെന്ന് തീരുമാനിച്ചിട്ടില്ല എന്നും ജെയിംസ് പറഞ്ഞു. ഡിസംബർ 31ന് നടന്ന ബെംഗളൂരു മത്സരത്തിനു മുന്നേയാണ് വിനീതിന് പരിക്കേറ്റത്. പുതിയ കോച്ചിന്റെ കീഴിൽ നാളെ വിനീതിന് അരങ്ങേറാൻ പറ്റും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement