ബ്ലാസ്റ്റേഴ്സിനായി ആറാം ഗോൾ, സികെ ഇനി ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ടോപ്പ് സ്കോറർ

- Advertisement -

ഇന്നത്തെ ഗോളോടെ സി കെ വിനീത് ഒരു റെക്കോർഡിനൊപ്പം എത്തി. കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡിനൊപ്പം എത്തി ഇന്നത്തെ ഹെഡർ ഗോളോടെ സി കെ വിനീത്. വിനീത് മഞ്ഞ ജേഴ്സിയിൽ നേടുന്ന ആറാം ഗോളായിരുന്നു ഇത്. ബ്ലാസ്റ്റേഴ്സിനായി ഇതുവരെ ആരും ആറിൽ കൂടുതൽ ഗോളുകൾ നേടിയിട്ടില്ല.

വിനീതിനെ കൂടാതെ രണ്ടു മുൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾ കൂടെ ആറു ഗോളുകൾ നേടിയിട്ടുണ്ട്. വിദേശ താരങ്ങളായ അന്റോണിയോ ജെർമ്മനും, ക്രിസ് ദഗ്നലുമാണ് ഇതിനു മുമ്പ് ബ്ലാസ്റ്റേഴ്സിനായി ആറു ഗോളുകൾ നേടിയിട്ടുള്ളത്.

അടുത്ത മത്സരങ്ങളിൽ തന്നെ വീണ്ടും ഗോൾ കണ്ടെത്തി സി കെ വിനീത് ഒറ്റയ്ക്ക് ബ്ലാസ്റ്റേഴ്സിന്റെ ടോപ്പ് സ്കോററാകും എന്നാണ് കരുതപ്പെടുന്നത്. ഇപ്പോഴുള്ള ബ്ലാസ്റ്റേഴ്സ് ടീമിൽ ഇയാൻ ഹ്യൂമാണ് സികെയ്ല്ക് പിറകിൽ ഉള്ളത്. ഹ്യൂം ബ്ലാസ്റ്റേഴ്സിനായി അഞ്ചു ഗോളുകൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement