സികെ വിനീത് ഇറങ്ങുന്നു, നോർത്ത് ഈസ്റ്റ് ചെന്നൈയിൻ ലൈനപ്പ് അറിയാം

ഇന്ന് ഗുവാഹത്തിയിൽ നടക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിൻ എഫ് സിയുംതമ്മിലുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. ലീഗിലെ ഏറ്റവും താഴെ ഉള്ള ടീമാണ് ചെന്നൈയിൻ. ചെന്നൈയിൻ നിരയിലെ ഇന്ന് സി കെ വിനീത് തന്റെ അരങ്ങേറ്റം നടത്തുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് വിട്ട് എത്തിയ താരത്തെ ആദ്യ ഇലവനിൽ തന്നെ ചെന്നൈയിൻ ഉൾപ്പെടുത്തി. ജെകെ ബെഞ്ചിലാണ്. മലയാളി താരം മുഹമ്മദ് റാഫിയും ബെഞ്ചിൽ ഉണ്ട്.

നോർത്ത് ഈസ്റ്റ്: രഹ്നേഷ്, ഗ്രിഗ്റിച്, കുമോർസ്കി, റീഗൻ, റോബോർട്ട്, റൗളിങ്, ജോസെ, ലാൽതതംഗ, റെഡീം, ഗലേയോ, ഒഗ്ബെചെ

ചെന്നൈയിൻ; കരൺജിത്, ലാൽദിൻലിയാന, തൊണ്ടോനൻബ, സാബിയ, റാൾട്ടെ, ഒർലാണ്ടി, ജർമ്മൻപ്രീത്, ഹാളിചരൺ, അഗസ്റ്റോ, സി കെ വിനീത്, നെൽസൺ

Exit mobile version